ബംഗളൂരു: വരവില്‍കവിഞ്ഞ സ്വത്തു സമ്ബാദന കേസില്‍ കര്‍ണാടക ഉപമുഖ്യമന്ത്രിയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഡി.കെ.ശിവകുമാറിനെതിരായ സി.ബി.ഐ അന്വേഷണത്തിനുള്ള സ്റ്റേ സുപ്രീംകോടതി നീക്കിയില്ല. ജൂണ്‍ 12നാണ് കേസിലെ തുടര്‍നടപടികള്‍ സ്റ്റേ ചെയ്ത് കര്‍ണാടക ഹൈകോടതി ഇടക്കാല ഉത്തരവിട്ടത്.
എന്നാല്‍, ഇതിനെതിരെ സി.ബി.ഐ പരമോന്നത കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍, ജസ്റ്റിസുമാരായ അനിരുദ്ധ ബോസ്, ബെല എം. ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് ഇടക്കാലവിധി സ്റ്റേ ചെയ്യാൻ തയാറായില്ല. ഇതോടെ ശിവകുമാറിനെതിരായ സി.ബി.ഐ നടപടികള്‍ തുടരാനാകില്ല. വിഷയത്തില്‍ നവംബര്‍ ഏഴിന് അഭിപ്രായമറിയിക്കാൻ സുപ്രീംകോടതി ശിവകുമാറിന് നോട്ടീസ് അയച്ചിട്ടുമുണ്ട്.