ബെംഗളൂരു: വിജയദശമി ദിനത്തിൽ ബന്നാർ ഘട്ട ബയോളജിക്കൽ പാർക്ക് തുറക്കും.സാധാരണയായി എല്ലാ ചൊവ്വാഴ്ചയും അടച്ചിടാറുള്ള ബന്നാർഘട്ട ബയോളജിക്കൽ പാർക്ക് (ബിബിപി) വിജയദശമിയുടെ തലേന്ന് (ഒക്ടോബർ 24) തുറന്നിരിക്കും.മൃഗശാല, സഫാരി, ബട്ടർഫ്ലൈ പാർക്ക് തുടങ്ങി പാർക്കിന്റെ എല്ലാ യൂണിറ്റുകളും പൊതുജനങ്ങൾക്കായി തുറന്നിരിക്കുമെന്ന് ബിബിപി പ്രസ്താവനയിൽ പറഞ്ഞു.
അടുത്ത വര്‍ഷം ‘സൂപ്പര്‍ എല്‍നിനോ’യ്ക്ക് സാധ്യത; മുന്നറിയിപ്പുമായി യു.എസ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം
സൂപ്പര്‍ എല്‍നിനോ’ മുന്നറിയിപ്പുമായി അമേരിക്കൻ കാലാവസ്ഥാ പ്രവചന കേന്ദ്രം. 2024 മാര്‍ച്ച്-മെയ് മാസങ്ങളില്‍ സൂപ്പര്‍ എല്‍നിനോയ്ക്ക് സാധ്യതയുണ്ടെന്ന് നാഷണല്‍ ഓഷ്യാനിക് ആൻഡ് അറ്റ്മോസ്ഫറിക് അഡ്മിനിസ്ട്രേഷൻ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.വടക്കൻ അര്‍ദ്ധഗോളത്തിലാകും ഇത് അനുഭവപ്പെടുക. തെക്കൻ അമേരിക്കയിലെ പസഫിക് സമുദ്രത്തിലുണ്ടാകുന്ന താപവര്‍ധനവാണ് എല്‍നിനോയിലേക്ക് നയിക്കുന്നത്. ഇത് ലോകമെമ്ബാടുമുള്ള കാലാവസ്ഥയെ സ്വാധീനിക്കും. ഭക്ഷ്യ ഉത്പാദനം, ജലലഭ്യത എന്നിവയിലുള്ള മാറ്റങ്ങള്‍ക്കും എല്‍നിനോ കാരണമാകും. അടുത്ത വര്‍ഷം ശക്തമായ എല്‍നിനോയുണ്ടാകാനുള്ള സാധ്യത 75 മുതല്‍ 80 ശതമാനം വരെയാണ്.
അതായത് ഭൂമധ്യരേഖാ സമുദ്രോപരിലതലത്തിലെ താപനില ശരാശരിയെക്കാള്‍ 1.5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കും. 2 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയര്‍ന്ന് 1997-98, 2015-16 തുടങ്ങിയ വര്‍ഷങ്ങളില്‍ നടന്ന പോലെ വരള്‍ച്ചാ, വെള്ളപ്പൊക്ക സംഭവങ്ങളുമുണ്ടായേക്കാം. ഇന്ത്യയില്‍ മണ്‍സൂണ്‍ പോലുളളവയെ സൂപ്പര്‍ എല്‍നിനോ ബാധിക്കുമെന്നും വിദഗ്ധര്‍ പറയുന്നു. മണ്‍സൂണ്‍ കാറ്റ് ദുര്‍ബലമാകാൻ സൂപ്പര്‍ എല്‍നിനോ കാരണമാകും. മണ്‍സൂണ്‍ കാലത്ത് മഴയുടെ അളവ് കുറയും. ഇത് കൂടാതെ തീവ്രമായ കാലാവസ്ഥാ സംഭവങ്ങളിലേക്ക് സ്ഥിതി വഴിമാറുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.
കനത്ത മഴ, വെള്ളപ്പൊക്കം പോലുള്ള സംഭവങ്ങളും സൂപ്പര്‍ എല്‍നിനോയുടെ ഭാഗമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ വടക്കൻ മേഖലെയായിരിക്കും ഇത് കൂടുതലായി ബാധിക്കുക.