Home Featured ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടു നൽകാനാവില്ല’: കർണാടക ഹൈക്കോടതി

ജയലളിതയിൽ നിന്ന് കണ്ടുകെട്ടിയ സ്വത്തുക്കൾ വിട്ടു നൽകാനാവില്ല’: കർണാടക ഹൈക്കോടതി

by admin

ബെംഗളൂരു: ജയലളിതയിൽ നിന്ന് പിടിച്ചെടുത്ത തൊണ്ടിമുതൽ അനന്തരാവകാശികൾക്ക് വിട്ടു നൽകാൻ കഴിയില്ലെന്ന് വ്യക്തമാക്കി കർണാടക ഹൈക്കോടതി. ജയലളിതയുടെ സഹോദരന്റെ മക്കളായ ദീപയും ദീപക്കും നൽകിയ ഹർ‌ജിയാണ് ക‍ർണാടക ഹൈക്കോടതി തള്ളിയത്. അനധികൃത സ്വത്ത് സമ്പാദന കേസിലെ തൊണ്ടിമുതലിൽ അവകാശവാദം ഉന്നയിച്ച്‌ നൽകിയ ഹർജിയാണ് തള്ളിയത്.

നേരത്തെ തന്നെ തൊണ്ടി മുതൽ തമിഴ്‌നാട് സർക്കാരിന് വിട്ടു നൽകാൻ ബെംഗളൂരുവിലെ പ്രത്യേക കോടതി ഉത്തരവിട്ടിരുന്നു. 800 കിലോഗ്രാം വെള്ളി, 28 കിലോഗ്രാം സ്വർണം, വജ്രാഭരണങ്ങൾ, പട്ടു സാരികൾ, 750 ചെരുപ്പുകൾ, 12 ഫ്രിഡ്ജ്, 44 എ സി , 91 വാച്ചുകൾ തുടങ്ങിയവയാണ് ജയലളിതയിൽ നിന്നും തൊണ്ടി മുതലായി പിടിച്ചെടുത്തത്.

അനധികൃത സ്വത്ത് സമ്പാദന കേസിൽ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി ജയലളിതയ്‌ക്കെതിരെ 2004ലാണ് കേസ് രജിസ്റ്റർ ചെയ്തത്. 2015ൽ കർണാടക ഹൈക്കോടതി ജയലളിതയെ കുറ്റവിമുക്തയാക്കിയിരുന്നു. 100 കോടി രൂപ പിഴയും നാല് വർഷം തടവും വിധിച്ച് ബെംഗളൂരു പ്രത്യേക കോടതി 2014 സെപ്തംബർ 27ന് പുറപ്പെടുവിച്ച ഉത്തരവായിരുന്നു കർണാടക ഹൈക്കോടതി റദ്ദാക്കിയത്.

മകന് നിശ്ചയിച്ച്‌ ഉറപ്പിച്ച വധുവിനെ വിവാഹം കഴിച്ച്‌ അച്ഛൻ, പിന്നാലെ സന്ന്യാസം സ്വീകരിച്ച്‌ മകന്‍; സംഭവം നാസിക്കില്‍

ഓരോ സമൂഹവും സാമൂഹികാവസ്ഥയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനായി ചില അലിഖത നിയമങ്ങള്‍ രൂപപ്പെടുത്താറുണ്ട്. പ്രത്യേകിച്ചും കുടുംബബന്ധങ്ങളില്‍.എന്നാല്‍ ഇത്തരം അലിഖത നിയമങ്ങളെ മറികടന്ന് ചിലര്‍ പ്രവര്‍ത്തിക്കുമ്ബോള്‍ അത് സമൂഹത്തിലാകെ ചില അസ്വസ്ഥതകള്‍ ഉയര്‍ത്തുന്നു. അത്തരമൊരു സംഭവം കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്തു. മകന് വിവാഹം കഴിക്കാനായി നിശ്ചയിച്ച്‌ ഉറപ്പിച്ച വധുവിനെ അച്ഛന്‍ വിവാഹം കഴിച്ചെന്നാണ് പുറത്ത് വരുന്ന വാര്‍ത്ത. ഇതിന് പിന്നാലെ മകന്‍ കുടുംബ ബന്ധങ്ങളെല്ലാം ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിച്ചെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മകന്‍റെ വിവാഹത്തിനായുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായയിനിടെയാണ് അച്ഛനും മകന്‍റെ വധുവും തമ്മില്‍ അടുക്കുന്നതും പ്രണയത്തിലാകുന്നതും. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അച്ഛന്‍റെ പ്രവര്‍ത്തിയില്‍ പ്രകോപിതനായ യുവാവ്, വീട് ഉപേക്ഷിച്ച്‌ സന്ന്യാസം സ്വീകരിക്കാന്‍ തീരുമാനിച്ചു. വീട്ടുകാരും നാട്ടുകാരും മകനെ പിന്തിരിപ്പിക്കാന്‍ പരമാവധി ശ്രമം നടത്തി. മറ്റൊരു പെണ്‍കുട്ടിയെ കണ്ടെത്തി എത്രയും പെട്ടെന്ന് വിവാഹം നടത്തിക്കൊടുക്കാമെന്ന് വീട്ടുകാര്‍ പറഞ്ഞെങ്കിലും യുവാവ് അതിന് തയ്യാറായില്ലെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group