Home കർണാടക കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

കര്‍ണാടകയിലെ കൃഷിയിടത്തില്‍ അടിമവേല; ഒരു മലയാളിയടക്കം 18 പേരെ രക്ഷപ്പെടുത്തി

by ടാർസ്യുസ്

ബെംഗളൂരു: ഹാസനില്‍ കൃഷിയിടത്തില്‍ അടിമവേലയെന്ന് പരാതി. ഒരു മലയാളിയടക്കം 18 തൊഴിലാളികളെ കർണാടക പൊലീസ് രക്ഷപ്പെടുത്തി.പുത്തിഗ സ്വദേശി ഉദയനെയാണ് കർണാടക പൊലീസും റവന്യൂ വിഭാഗവും ചേർന്ന് രക്ഷപ്പെടുത്തിയത്.ഇവരുടെ കൂടെ പണിയെടുത്തിരുന്ന ഒരാളുടെ അമ്മ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഒരു വർഷമായി ശമ്പളമില്ലാതെ ജോലി ചെയ്യുകയാണെന്ന് ഉദയൻ പറഞ്ഞു. കൂട്ടത്തില്‍ മൂന്നും നാലും വർഷം പണിയെടുത്തവർ ഉണ്ടെന്നും അവർക്കും ശമ്പളമൊന്നും കൊടുക്കാറില്ലെന്നും ഉദയൻ വെളിപ്പെടുത്തി.18 പേർ ഒരു ഷെഡിലാണ് കിടന്നിരുന്നത്. രാവിലെ ഭക്ഷണം തന്നാല്‍ പിന്ന വൈകീട്ട് മാത്രമേ തരാറുള്ളൂ. ഫോണ്‍ പോലും പിടിച്ച്‌ വച്ചിരുന്നു. ആരോടും ഒന്നും പറയാൻ പറ്റാത്ത അവസ്ഥയായിരുന്നു. രാവിലെ വന്ന് ഷെഡില്‍ നിന്നും എല്ലാവരേയും കൂട്ടികൊണ്ടുപോകുകയും എട്ട് മണിക്ക് തിരിച്ചെത്തിക്കുകയുമാണ് ചെയ്യാറ് എന്നും ഉദയൻ ചൂണ്ടിക്കാട്ടി.

You may also like

error: Content is protected !!
Join Our WhatsApp Group