ബംഗളൂരു: സ്വന്തം വിവാഹച്ചടങ്ങില്‍ മദ്യപിച്ചെത്തി ബഹളമുണ്ടാക്കിയ യുവാവിനെ ഒഴിവാക്കി വധുവിന്റെ കുടുംബം.മദ്യപിച്ചു മദോന്മത്തനായ വരന്‍ താലിമാല എടുത്തു വലിച്ചെറിഞ്ഞു. ഇതോടെയാണ് ബന്ധം ഒഴിവാക്കാന്‍ വധുവിന്റെ കുടുംബം തീരുമാനിച്ചത്. വരനും സംഘവും തിരികെ പോവണമെന്ന് വധുവിന്റെ മാതാവ് കൈകൂപ്പി പറയുന്ന വീഡിയോദൃശ്യങ്ങള്‍ പുറത്തുവന്നു. ”ഇവന്റെ സ്വഭാവം ഇപ്പോഴേ ഇങ്ങനെയാണെങ്കില്‍ എന്റെ മകളുടെ ഭാവി എന്തായിരിക്കും?” -എന്നാണ് മാതാവ് പറയുന്നത്.
യുവതിയുടെയും കുടുംബത്തിന്റെയും നിലപാടിനെ സോഷ്യല്‍ മീഡീയ സ്വാഗതം ചെയ്തു. മദ്യപാനികള്‍ക്കും ലഹരി പദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കും പെണ്‍മക്കളെ വിവാഹം ചെയ്തു കൊടുക്കരുതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. ലഹരിവസ്തുക്കള്‍ ഉപയോഗിക്കുന്ന സ്ത്രീകളെ ആരും വിവാഹം കഴിക്കരുതെന്ന വാദവുമായി പുരുഷ അവകാശപ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്.
പാവം അബ്ദുല്ലക്കുട്ടി, മൂപ്പര് മൈസൂരു ദസറയ്ക്ക് കുടുങ്ങിയ അവസ്ഥയിലാണ് -സന്ദീപ് വാര്യര്‍
മുസ്‍ലിംകള്‍ക്കെതിരെ ബി.ജെ.പി നേതാവ് പി.സി. ജോർജ് നടത്തിയ വർഗീയ പ്രസ്താവന കെ. സുരേന്ദ്രനും പിന്തുണച്ച സാഹചര്യത്തില്‍ എ.പി അബ്ദുല്ലക്കുട്ടി മൈസൂര് ദസറയ്ക്ക് കുടുങ്ങിയ അവസ്ഥയിലാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യർ.ഇന്ത്യയിലെ മുഴുവൻ മുസ്‍ലിംകളും തീവ്രവാദികള്‍ ആണെന്നാണ് പി.സി. ജോർജ് പറഞ്ഞത്. സുരേന്ദ്രൻ ജോർജിനെ ശക്തമായി പിന്തുണച്ചിട്ടുമുണ്ട്. പാവം അബ്ദുല്ലക്കുട്ടി… മൂപ്പര് മൈസൂര് ദസറയ്ക്ക് കുടുങ്ങിയ അവസ്ഥയിലാണ്’ -എന്നായിരുന്നു സന്ദീപ് വാര്യരുടെ കുറിപ്പ്. ഇതുവരെ കീടനാശിനി ഉല്‍പാദിപ്പിച്ചിരുന്ന ബി.ജെ.പി, പി.സി ജോർജിന്റെ വരവോടെ സയനൈഡ് ഫാക്ടറിയായെന്ന് കഴിഞ്ഞ ദിവസം സന്ദീപ് വാര്യർ പറഞ്ഞിരുന്നു.
ബി.ജെ.പിയും സി.പി.എമ്മും കേരളത്തില്‍ സയാമീസ് ഇരട്ടകളെപോലെ ആയതുകൊണ്ടാണ് വർഗീയ വിഷം ചീറ്റിയ പി.സി. ജോർജിനെതിരെ സർക്കാർ നടപടികള്‍ വൈകുന്നതെന്നും ഒമാൻ സന്ദർശനത്തിനിടെ സന്ദീപ് പറഞ്ഞിരുന്നു. ‘സ്ത്രീത്വത്തെ അപമാനിച്ച വ്യക്തിക്കെതിരെ എടുത്ത നടപടിയുടെ വേഗത എന്തുകൊണ്ടാണ് പി.സി ജോർജിന്റെ കാര്യത്തില്‍ ഉണ്ടാകാത്തത്? തുടർച്ചയായി ഒരേ തെറ്റ് ചെയ്തുകൊണ്ടിരിക്കുന്നയാളെ സംരക്ഷിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത്’ -അദ്ദേഹം പറഞ്ഞു.
‘ബി.ജെ.പിയുടെ വിഭജന രാഷ്ട്രീയംതന്നെ സി.പി.എമ്മും ആവർത്തിച്ചുകൊണ്ടിരിക്കുന്നു. സി.പി.എമ്മും ബി.ജെ.പിയും രഹസ്യബാന്ധവമല്ല പരസ്യമായ ധാരണയാണുള്ളത്. അതുകൊണ്ടാണ് കേരളത്തില്‍ സി.ജെ.പിയാണ് ഭരിക്കുന്നതെന്ന് പാലക്കാട് തെരഞ്ഞെടുപ്പ് സമയത്ത് ഞങ്ങള്‍ പറഞ്ഞത്. ഞാൻ ഇപ്പോഴും ആർ.എസ്.എസിന്റെ ആശയങ്ങള്‍ ഒഴിവാക്കിയിട്ടില്ലെന്ന് സി.പി.എമ്മാണ് ആരോപിച്ച് കൊണ്ടിരിക്കുന്നത്. ഭൂതകാലത്തിലെ എല്ലാകാര്യങ്ങളും വിട്ടൊഴിവാക്കിയാണ് കോണ്‍ഗ്രസില്‍ പ്രവർത്തിക്കാൻ തുടങ്ങിയത്. വിദ്വേഷ രാഷട്രീയത്തിന് ബദലായി രാഹുല്‍ഗാന്ധി നയിച്ചുകൊണ്ടിരിക്കുന്ന കോണ്‍ഗ്രസിന് കരുത്തുപകരല്‍ കാലഘട്ടത്തിന്റെ ആവശ്യമാണ്.
കോണ്‍ഗ്രസിന്റെ കൂടെ പ്രവർത്തിക്കാൻ എടുത്ത തീരുമാനത്തിന് പൊതുസമൂഹത്തില്‍നിന്ന് കിട്ടിയ പിന്തുണ പ്രതീക്ഷിക്കാവുന്നതിനും അപ്പുറത്തായിരുന്നു. സി.പി.എം പ്രവർത്തകരില്‍നിന്നുപോലും ഇക്കാര്യത്തില്‍ ഐക്യദാർഢ്യം കിട്ടിയിട്ടുണ്ട്.വിദ്വേഷ രാഷ്ട്രീയം കൈവെടിഞ്ഞാല്‍ സ്വീകരിക്കാൻ കേരളീയ സമൂഹത്തില്‍ ഒരുപാട് ആളുണ്ടാകും എന്നതിന്റെ തെളിവാണിത്’ -അദ്ദേഹം പറഞ്ഞു.