Home കർണാടക കര്‍ണാടകയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കൈത്താങ്ങുമായി നടൻ ധ്രുവ സര്‍ജ; 500 രൂപയുടെ എല്‍.പി.ജി. സൗജന്യമായി നിറച്ചു നല്‍കും

കര്‍ണാടകയിലെ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ക്ക് കൈത്താങ്ങുമായി നടൻ ധ്രുവ സര്‍ജ; 500 രൂപയുടെ എല്‍.പി.ജി. സൗജന്യമായി നിറച്ചു നല്‍കും

by ടാർസ്യുസ്

ബെംഗളൂരു: കർണാടകയിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് കൈത്താങ്ങുമായി നടൻ ധ്രുവ സർജ. എല്‍.പി.ജി. ക്ഷാമം രൂക്ഷമായതോടെ സംസ്ഥാനത്തെ സ്വകാര്യ പമ്പുകളില്‍ വില വർധിപ്പിച്ചതിനെത്തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവർമാർ പ്രതിസന്ധിയിലായിരുന്നു.ഈ സാഹചര്യത്തിലാണ് ഓട്ടോറിക്ഷാക്കാർക്ക് താരത്തിന്റെ സഹായ ഹസ്തം.500 രൂപയുടെ എല്‍.പി.ജി. ഓരോ ഓട്ടോകളിലും നിറച്ചു നല്‍കുന്ന നടപടിയാണ് ആരംഭിച്ചത്.സംസ്ഥാനത്ത് ആകെ 5000 ഓട്ടോകള്‍ക്കാണ് ഇത്തരത്തില്‍ ഇന്ധനം നല്‍കുക. ഇതിനായി 25 ലക്ഷം രൂപയാണ് മുടക്കുന്നത്. താരം നിയോഗിച്ച ആളുകള്‍ ഓട്ടോഗ്യാസ് പമ്പുകളിലെത്തി അവിടെ എല്‍.പി.ജി. നിറയ്ക്കുന്നവർക്കാണ് സഹായം നല്‍കുന്നത്.ബെംഗളൂരുവില്‍ ഇതിന് നടപടി ആരംഭിച്ചു. മൈസൂരു അടക്കം മറ്റ് പ്രധാന നഗരങ്ങളില്‍ അടുത്ത ദിവസം സഹായം എത്തിക്കും.

You may also like

error: Content is protected !!
Join Our WhatsApp Group