പീനിയ : കല വെൽഫെയർ അസോസിയേഷന്റെ യൂത്ത് വിംഗ് രൂപീകരണം കലയുടെ ഓഫീസിൽ നടന്നു. കലയുടെ വൈസ് പ്രസിഡന്റ് കൊച്ചുമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കലയുടെ ജനറൽ സെക്രട്ടറിയും ലോക കേരള സഭ അംഗവുമായ ഫിലിപ്പ് കെ ജോർജ് രൂപീകരണ യോഗം ഉദ്ഘടനം ചെയ്‌തു. തുടർന്ന് നടന്ന ഭാരവാഹി തിരഞ്ഞെടുപ്പിൽ യൂത്ത് വിംഗ് ചെയർപേഴ്സൺ ആയി അമൃത ജയകുമാറിനെയും കൺവീനറായി ശിവാനി രജീഷിനെയും തിരഞ്ഞെടുത്തു. റിതിക രാജേഷ് ആണ് യൂത്ത് വിംഗ് ന്റെ ട്രഷറർ. അർജുൻ, സായൂജ് എന്നിവർ വൈസ് ചെയർമാൻമാരും, അനുഷ, അമിത എന്നിവരെ ജോയിന്റ് കൺവീനർമാരായും.
വിഷ്ണുപ്രിയ, കൃഷ്‌ണേന്ദു എന്നിവരെ പ്രോഗ്രാം കോർഡിനേറ്റർമാരായും തിരഞ്ഞെടുത്തു. നൂറോളം യുവാക്കൾ പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തിൽ നിന്നും 17 അംഗ കമ്മിറ്റിയാണ് കലയുടെ യൂത്ത് വിംഗ് തിരഞ്ഞെടുത്തത്. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ കലയുടെ സെൻട്രൽ കമ്മിറ്റി ഭാരവാഹികളും കല വനിതാ വേദി ഭാരവാഹികളും പുതിയ നേതൃത്വത്തിനു ആശംസകൾ അറിയിച്ചു.
നാല് കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്ന ദമ്ബതികള്‍ക്ക് ഒരു ലക്ഷം സമ്മാനം, പ്രഖ്യാപനവുമായി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബോര്‍ഡ്
നാല് കുട്ടികള്‍ വേണമെന്ന് തീരുമാനിക്കുന്ന ബ്രാഹ്മണ ദമ്ബതികള്‍ക്ക് ഒരു ലക്ഷം രൂപ പ്രതിഫലം പ്രഖ്യാപിച്ച് മദ്ധ്യപ്രദേശ് സർക്കാർ.സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള സ്വയംഭരണ സ്ഥാപനമായ പരശുറാം കല്യാണ്‍ ബോർഡ് ആണ് പ്രഖ്യാപനം നടത്തിയത്. പണ്ഡിറ്റ് വിഷ്‌ണു രജോറിയ എന്നയാളാണ് ബോർഡ് ചെയർമാൻ. കാബിനറ്റ് റാങ്കുള്ളയാളാണ് വിഷ്‌ണു രജോറിയ.ഇൻഡോറില്‍ നടന്ന ഒരു പൊതുപരിപാടിക്കിടെയായിരുന്നു വിഷ്‌ണു രജോറിയയുടെ പ്രസംഗം. മതനിന്ദ നടത്തുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ചു വരികയാണ്. കുടുംബത്തെ കുറിച്ചുള്ള ശ്രദ്ധ കുറഞ്ഞതു തന്നെയാണ് അതിന് പ്രധാന കാരണം.
എന്നാല്‍ പുതു തലമുറയില്‍ എനിക്ക് വളരെ വലിയ വിശ്വാസമുണ്ട്. പഴയ തലമുറയില്‍ നിന്ന് അധികമൊന്നും ഇനി പ്രതീക്ഷിക്കാൻ കഴിയില്ല. എന്നാല്‍ വരും തലമുറയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇപ്പോഴത്തെ തലമുറയ‌്ക്കുണ്ട്.ഒരു കുട്ടി ആയി കഴിഞ്ഞാല്‍ അതുമതി കുടുംബം എന്ന് തീരുമാനിക്കുന്നവരാണ് അധികവും. ഈ അവസ്ഥ പ്രശ്നത്തിലേക്ക് നയിക്കും. അതുകൊണ്ട് ഒരു കുടുംബത്തില്‍ നാല് കുട്ടികള്‍ എങ്കിലും വേണമെന്നാണ് എനിക്ക് പറയാനുള്ളത്. അത്തരത്തില്‍ തീരുമാനമെടുക്കുന്നവർക്ക് എന്റെ അദ്ധ്യക്ഷതയിലുള്ള ബോർഡ് ഒരു ലക്ഷം രൂപ വീതം സമ്മാനമായി നല്‍കും.തുടർന്ന് മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് രജോറിയ ഉരുണ്ടുകളിച്ചു. പറഞ്ഞത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും, സർക്കാർ പദ്ധതിയല്ലെന്നും ഇയാള്‍ പറഞ്ഞു.