Home തിരഞ്ഞെടുത്ത വാർത്തകൾ നടുറോഡില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ യുവാവ്, തട്ടിക്കൊണ്ടുപോകാനും ശ്രമം; നാട്ടുകാര്‍ പിടികൂടി കൈകാര്യംചെയ്ത് പൊലീസിന് കൈമാറി

നടുറോഡില്‍ പെണ്‍കുട്ടിയെ കടന്നുപിടിച്ച്‌ യുവാവ്, തട്ടിക്കൊണ്ടുപോകാനും ശ്രമം; നാട്ടുകാര്‍ പിടികൂടി കൈകാര്യംചെയ്ത് പൊലീസിന് കൈമാറി

മുംബൈ: പൂണെയില്‍ നടുറോഡില്‍ പെണ്‍കുട്ടിക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകാനും ശ്രമിച്ചയാളെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു.ഉത്തർപ്രദേശ് സ്വദേശിയായ ജിതു കിഷോരിലാല്‍ സരോജി(30)നെയാണ് നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറിയത്.കഴിഞ്ഞദിവസം പൂണെ സുഖ് സാഗർ നഗറില്‍ സമർഥ് ഡയറിക്ക് സമീപത്തായിരുന്നു സംഭവം. സുഹൃത്തിനെ കാത്ത് റോഡില്‍നില്‍ക്കുകയായിരുന്ന 18-കാരിക്ക് നേരേയാണ് പ്രതി അതിക്രമം കാട്ടിയത്. പെണ്‍കുട്ടിയുടെ സമീപത്തെത്തിയ പ്രതി ആദ്യം ശരീരത്തില്‍ മോശമായി സ്പർശിക്കുകയായിരുന്നു.

തുടർന്ന് സമീപത്ത് തന്നെ നിലയുറപ്പിച്ച ഇയാള്‍ പെണ്‍കുട്ടിയെ കടന്നുപിടിക്കുകയും പെണ്‍കുട്ടിയെ എടുത്തുകൊണ്ടുപോകാനും ശ്രമിച്ചു. അതിക്രമം ചെറുത്ത പെണ്‍കുട്ടി ഇതിനിടെ ഉറക്കെ ബഹളംവെച്ചു. ഇതോടെ സംഭവം കണ്ട് നാട്ടുകാർ ഓടിയെത്തി. തുടർന്ന് ഇവർ പെണ്‍കുട്ടിയെ സുരക്ഷിതയാക്കുകയും അക്രമിയെ കൈകാര്യം ചെയ്യുകയുമായിരുന്നു.ഇതിനിടെ പ്രതി നാട്ടുകാരില്‍ ഒരാളുടെ മൊബൈല്‍ഫോണ്‍ പിടിച്ചുപറിച്ച് റോഡിലെറിഞ്ഞതായും പരാതിയുണ്ട്. പ്രതിയെ പിന്നീട് പൊലീസിന് കൈമാറി. ഇയാള്‍ക്കെതിരേ കേസെടുത്തതായും വിശദമായി ചോദ്യംചെയ്തുവരികയാണെന്നും പൊലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group