Home കർണാടക ഷര്‍മിളയുടെ മകളുടെ വിവാഹം ബെംഗളൂരുവിലെ കൊട്ടാരത്തില്‍ നടത്തുന്നതിനെതിരെ ജഗന്‍; സുരക്ഷാ ആശങ്കയെന്ന് കത്ത്

ഷര്‍മിളയുടെ മകളുടെ വിവാഹം ബെംഗളൂരുവിലെ കൊട്ടാരത്തില്‍ നടത്തുന്നതിനെതിരെ ജഗന്‍; സുരക്ഷാ ആശങ്കയെന്ന് കത്ത്

ബെംഗളൂരു: ആന്ധ്രാപ്രദേശിലെ രാഷ്ട്രീയ കുടുംബത്തിലെ മകളുടെ വിവാഹവേദിയെച്ചൊല്ലി സഹോദരന്‍ വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയും സഹോദരി വൈ.എസ്.ഷര്‍മിളയും തമ്മില്‍ പുതിയ തര്‍ക്കം.ഷര്‍മിളയുടെ മകള്‍ വൈ.എസ്. അഞ്ജലി റെഡ്ഡിയുടെ വിവാഹം നവംബര്‍ 25-ന് ബെംഗളൂരുവിലെ യെലഹങ്കയിലുള്ള കുടുംബവസ്തുവകയായ ആഡംബര കൊട്ടാരത്തില്‍ വെച്ച്‌ നടത്താന്‍ തീരുമാനിച്ചതാണ് പുതിയ തര്‍ക്കങ്ങള്‍ക്ക് കാരണമായിരിക്കുന്നത്.ജഗന്‍ റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതും അദ്ദേഹം താമസിക്കുന്നതുമായ ഈ പ്രൗഢഗംഭീരമായ ആസ്ഥാനത്ത് വിവാഹം നടത്തുന്നതിനെതിരെ ജഗന്‍ ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തി.

ഇതുസംബന്ധിച്ച്‌ ഒക്ടോബര്‍ 9-ന് ഷര്‍മിളയ്ക്ക് അയച്ച കത്ത് ജഗന്‍ റെഡ്ഡിയുടെ ഓഫീസ് ഒക്ടോബര്‍ 24-ന് മാധ്യമങ്ങള്‍ക്ക് പുറത്തുവിട്ടു.താന്‍ താമസിക്കുന്ന ഈ പരിസരത്ത് ഇത്തരത്തിലുള്ള ഒരു വലിയ വിവാഹച്ചടങ്ങ് നടക്കുന്നത് കനത്ത സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്നാണ് കത്തില്‍ ജഗന്‍ ചൂണ്ടിക്കാണിക്കുന്നത്.പിതാവ് വൈ.എസ്. രാജശേഖര റെഡ്ഡിയുടെ രാഷ്ട്രീയ പാരമ്പര്യത്തെയും സ്വത്തുക്കളെയും ചൊല്ലി മുന്‍പും ഇരുവര്‍ക്കുമിടയില്‍ കടുത്ത രാഷ്ട്രീയ ശത്രുതയും കുടുംബവഴക്കുകളും നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോള്‍ വിവാഹവേദിയെച്ചൊല്ലിയുള്ള പുതിയ പോര് പരസ്യമായിരിക്കുന്നത്.

You may also like

error: Content is protected !!
Join Our WhatsApp Group