Home covid19 കർണാടകയിൽ കോവിഡ് താണ്ഡവം : രോഗികളുടെ എണ്ണവും മരണവും റെക്കോർഡിലേക്ക് : മരണക്കയത്തിലേക്ക് ബംഗളുരു

കർണാടകയിൽ കോവിഡ് താണ്ഡവം : രോഗികളുടെ എണ്ണവും മരണവും റെക്കോർഡിലേക്ക് : മരണക്കയത്തിലേക്ക് ബംഗളുരു

by admin
covid19 karnataka

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 4169 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 104 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 30,655 പേരാണ് അസുഖം ബാധിച്ച വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് കർണാടകയിൽ ഇതുവരെയായി 1032 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്. സംസ്ഥാനത്തു ഏറ്റവും കൂടുതൽ രോഗം റിപ്പോർട്ട് ചെയ്ത ദിവസം കൂടിയാണ് ഇന്ന് .

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് മാത്രം 1263 പേരാണ് അസുഖം ഭേദമായി ആശുപത്രിവിട്ടത് അതോടെ ഇതുവരെയായി അസുഖം മാറിയവരുടെ എണ്ണം 19,729 ആയി .

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്‌:481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2344 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 70 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു .

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

 പാലത്തായി പീഡനം: പ്രതിക്ക് ജാമ്യം കിട്ടി 

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group