Home Featured മലബാറിന് തിരിച്ചടി; കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസിൽ നാളെ മുതൽ എട്ട് സ്ലീപ്പർ കോച്ചുകൾ മാത്രം

മലബാറിന് തിരിച്ചടി; കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസിൽ നാളെ മുതൽ എട്ട് സ്ലീപ്പർ കോച്ചുകൾ മാത്രം

by admin

കണ്ണൂർ – യശ്വന്ത്പുർ എക്സ്‌പ്രസിലെ സ്ലീപ്പർ കോച്ചുകൾ ഞായറാഴ്ച മുതൽ എട്ടായി ചുരുങ്ങും. ഒരു സെക്കൻഡ് എസി കോച്ച് ട്രെയിനിൽ വർധിക്കും. തേർഡ് എസി കോച്ചുകളുടെ എണ്ണത്തിൽ മാറ്റമില്ല. നാല് ജനറൽ കോച്ചുകളും ട്രെയിനിലുണ്ടാകും. ആകെ 11 സ്ലീപ്പർ കോച്ചുകളായിരുന്നു ട്രെയിനിൽ ഉണ്ടായിരുന്നത്. ഇത് ഒൻപതാക്കി കുറക്കുമെന്ന് റെയിഷൽവേ നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു, കുറയുന്ന രണ്ട് സ്ലീപ്പർ കോച്ചിനുപകരം രണ്ട്‌ ജനറൽ കോച്ചുകൾ വർധിപ്പിക്കുകയാണ് ചെയ്യുന്നത്.

രാവിലെ പാലക്കാട് നിന്ന് കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർക്ക് ആശ്വാസമേകുന്ന തീരുമാനമാണ് ജനറൽ ക്ലാസ് കോച്ചുകൾ കൂട്ടുന്നത്. അതേസമയം ബെംഗളൂരു യാത്രികർക്ക് സ്ലീപ്പർ ക്സാസ് കുറച്ചുള്ള തീരുമാനം തിരിച്ചടിയാവുകയും ചെയ്യും.രണ്ട്‌ സ്ലീപ്പർ കോച്ചിലെ 160 ബർത്ത് ഒഴിവാക്കിയാണ് 200 പേർക്ക് ഇരിക്കാവുന്ന രണ്ട് ജനറൽ കോച്ചുകൾ റെയിൽവേ ഘടിപ്പിച്ചത്. 2025 ജനുവരി മുതൽ ജനറൽ കോച്ചുകളുടെ എണ്ണം കൂട്ടുമെന്ന് റെയിൽവേ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതോടെ ട്രെയിനിൽ ജനറൽ കോച്ചുകളുടെ എണ്ണം നാലായി ഉയരും.

നാളെ മുതൽ ഒരു സ്ലീപ്പർ കോച്ചുകൂടി കുറയുന്നതോടെ സ്ലീപ്പർ ക്ലാസ് കോച്ചിൻ്റെ എണ്ണം എട്ടാകും. കണ്ണൂർ – യശ്വന്ത്പുർ യാത്രയിൽ സ്ലീപ്പർ നിരക്ക് 365 രൂപയാണ്. പകരമായി വരുന്ന സെക്കൻഡ് എസി യാത്രയ്ക്ക് 1410 രൂപയാണ് നിരക്ക്. മലബാറിലൂടെ ബെംഗളൂരുവിലേക്കുള്ള ട്രെയിനിലെ സ്ലീപ്പർ ക്ലാസ് കുറക്കുന്നതിനെതിരെ യാത്രക്കാർ നേരത്തെ പ്രതിഷേധിച്ചിരുന്നു.യശ്വന്ത്പുരിൽ നിന്ന് കണ്ണൂരിലേക്കുള്ള സർവീസ് രാവിലെ പാലക്കാട് നിന്നും കണ്ണൂർ ഭാഗത്തേക്ക് ജോലിയ്ക്ക് പോകുന്നവർക്കും വിദ്യാർഥികൾക്കും ഏറെ പ്രയോജനപ്പെടുന്ന ഒന്നാണ്. ജനറൽ കോച്ചുകൾ കൂട്ടുന്നതോടെ തിരക്കിലും കുറവുണ്ടാകും.

യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ് (16527)പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ രാവിലെ യാത്രയ്ക്ക് ആശ്രയിക്കുന്ന ട്രെയിൻ സർവീസാണ് യശ്വന്ത്പുർ – കണ്ണൂർ എക്സ്പ്രസ്. എല്ലാ ദിവസവും രാത്രി 8:00 മണിയ്ക്ക് യശ്വന്ത്പുരിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ പിറ്റേന്ന് പുലർച്ചെ 04:50ന് പാലക്കാട് ജങ്ഷനിലെത്തും. തുടർന്ന് ഷൊർണൂർ ജങ്ഷൻ 05:55 , കുറ്റിപ്പുറം 06:29 , തിരൂർ 06:48 , പരപ്പനങ്ങാടി 07:09 , കോഴിക്കോട് 07:37 , കൊയിലാണ്ടി 07:59 , വടകര 08:19 , തലശേരി 08:43 സ്റ്റേഷനുകൾ പിന്നിട്ട് 9:30 ഓടെ കണ്ണൂരിൽ എത്തിച്ചേരും.

കണ്ണൂർ – യശ്വന്ത്പുർ എക്സ്പ്രസ് (16527)വൈകുന്നേരം 06:05ന് കണ്ണൂരിൽ നിന്ന് പുറപ്പെടുന്ന യശ്വന്ത്പുർ എക്സ്പ്രസ് തലശേരി 06:24 , വടകര 06:39 , കൊയിലാണ്ടി 06:59 , കോഴിക്കോട് 07:27 , പരപ്പനങ്ങാടി 07:52, തിരൂർ 08:03, കുറ്റിപ്പുറം 08:19, ഷൊർണൂർ ജങ്ഷൻ 09:00, പാലക്കാട് ജങ്ഷൻ 09:57 എന്നിങ്ങനെയാണ് വിവിധ സ്റ്റേഷനുകളിലെത്തുന്ന സമയം

You may also like

error: Content is protected !!
Join Our WhatsApp Group