ബംഗളൂരു: പൊലീസിനെ വലച്ച് നിലക്കാത്ത സൈബർ തട്ടിപ്പുകള്‍. ഇത്തവണ ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ജപ്പാൻ സ്വദേശിയാണ് തട്ടിപ്പിനിരയായത്.ഹിരോഷി സസാക്കി എന്നയാളില്‍ നിന്നാണ് ഡിജിറ്റല്‍ അറസ്റ്റ് എന്ന പേരില്‍ സൈബർ മോഷ്ടാക്കള്‍ 35.5 ലക്ഷം രൂപ തട്ടിയത്. ഡയറി സർക്ളിനടുത്ത് താമസിക്കുന്ന യുവാവിന് ട്രായിയില്‍ നിന്നെന്ന വ്യാജേനയാണ് ഫോണ്‍ വന്നത്. ഇദ്ദേഹത്തിന്റെ സിം നിയമ വിരുദ്ധ പ്രവർത്തനങ്ങള്‍ക്കായി ഉപയോഗിച്ചിട്ടുണ്ടെന്നും സിം കട്ടാവാതിരിക്കണമെങ്കില്‍ ഒരു നമ്ബർ ഡയല്‍ ചെയ്യണമെന്നും ആവശ്യപ്പെട്ട് നമ്ബർ നല്‍കി.
ഇതിനെത്തുടർന്ന് മുംബൈ പൊലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പുകാർ യുവാവിനെ കള്ളപ്പണം വെളുപ്പിച്ചതിന് ഡിജിറ്റല്‍ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കയക്കണമെന്നും ആവശ്യപ്പെട്ടു. അന്വേഷണത്തിനു ശേഷം പണം തിരികെ നല്‍കുമെന്നാണറിയിച്ചത്. തട്ടിപ്പിനിരയായെന്ന് തിരിച്ചറിഞ്ഞയുടനെ സസാക്കി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
സൈബര്‍ തട്ടിപ്പിന് കളമൊരുക്കി ചൈനീസ് ആപ്പുകള്‍ ; വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ വില്‍പ്പനയ്ക്ക്
രാജ്യത്ത് നടക്കുന്ന സൈബർ കൊള്ളയ്ക്കു പിന്നില്‍ ചൈനീസ് ആപ്പുകള്‍ക്കും പങ്ക്. പ്ലേ സ്റ്റോറില്‍ ലഭ്യമല്ലാത്ത ഇത്തരം വ്യാജ ആപ്പുകള്‍ തട്ടിപ്പിന് നേതൃത്വം നല്‍കുന്നവർ ഉപയോഗിക്കുന്നു.വിവിധ കമ്ബനികളുടെ വിവരങ്ങളിലേക്കും വ്യക്തികളുടെ ബാങ്ക് ഡേറ്റയിലേക്കും നുഴഞ്ഞുകയറാനും എസ്.എം.എസ്.ഹൈജാക്കിങ്, ഡൊമൈൻ നെയിം സെർവർ (ഡി.എൻ.എസ്.) ഹൈജാക്കിങ് തുടങ്ങിയവയ്ക്കും വ്യാജ ആപ്പുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.ആളുകളുടെ പേരുകള്‍, ഫോണ്‍ നമ്ബറുകള്‍, പ്രായം, ലൊക്കേഷൻ വിവരങ്ങള്‍ എന്നിവ ഇത്തരം ആപ്പുകള്‍ വഴി ശേഖരിക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷൻ വിതരണ ശൃംഖലയെ നിരീക്ഷിക്കാനും ഉറവിടത്തില്‍നിന്ന് നേരിട്ട് ഡേറ്റ ശേഖരിക്കാനുമാണ് വ്യാജ ആപ്പുകള്‍ ഉപയോഗിക്കുന്നത്.
ഇതോടൊപ്പം സൈബർ കുറ്റവാളികളുടെ ഡേറ്റാ ശേഖരം വിലയ്ക്കുവാങ്ങി ഇരകളെ കണ്ടെത്തുന്ന സംഘങ്ങളുമുണ്ട്. ഡാർക്ക് വെബിലെ പരസ്യങ്ങളില്‍ 40 ശതമാനത്തിലധികവും ഡാറ്റ വില്‍പ്പനയ്ക്ക് വെച്ചിട്ടുണ്ടെന്നതു സംബന്ധിച്ചാണെന്ന് ഏജൻസികള്‍ കണ്ടെത്തിയിട്ടുണ്ട്. വ്യക്തികളുടെ ബാങ്ക് കാർഡുകളുടെ വിവരങ്ങള്‍ അറിയാനും തട്ടിപ്പ് സംഘങ്ങള്‍ ഇത്തരം ഡേറ്റാ ശേഖരം വിലയ്ക്കു വാങ്ങുന്നുണ്ട്. ധനകാര്യ-ഓഹരി ഇടപാട് കമ്ബനികളുടെ വെബ് സൈറ്റിനു സമാനമായി വ്യാജ സൈറ്റുകള്‍ നിർമിക്കാനും വ്യാജ പ്രൊൈഫലുകളും ഐ.ഡി.കളും ഉണ്ടാക്കാനും ഇവ ഉപയോഗിക്കുന്നു.
ഡേറ്റാ ചോർച്ച സംശയിച്ച് നേരത്തേ നാനൂറോളം ചൈനീസ് ആപ്പുകള്‍ കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു. എന്നാല്‍, പ്ലേസ്റ്റോറുകളില്‍ ലഭിക്കാത്ത ഇത്തരം ആപ്പുകള്‍ ഡാർക്ക് വെബില്‍ നിന്നും മറ്റും സൈബർ തട്ടിപ്പ് സംഘങ്ങള്‍ എടുക്കുന്നുണ്ട്.വ്യാജ തിരിച്ചറിയല്‍ രേഖ വെച്ചെടുക്കുന്ന സിം കാർഡുകള്‍ ഉപയോഗിച്ച് കോള്‍ സെന്ററുകള്‍ വഴിയുള്ള തട്ടിപ്പിനു പിന്നിലും ചൈനീസ് ബന്ധമുണ്ട്.കംബോഡിയ, മ്യാൻമാർ, ലാവോസ് തുടങ്ങിയ സ്ഥലങ്ങളില്‍നിന്നാകും വിളികള്‍ എത്തുക. ഇവിടെ ജോലിചെയ്യുന്ന മലയാളി സംഘങ്ങള്‍ക്ക് സിം കാർഡുകള്‍ എത്തിച്ചു നല്‍കുന്നവരുമുണ്ട്.
യഥാർഥ യു.ആർ.എല്ലിന് സമാനമായ ഒരു യു.ആർ.എല്‍. ഉപയോഗിച്ച് വ്യാജ വെബ്സൈറ്റുകള്‍ നിർമിച്ചുള്ള തട്ടിപ്പുകളും വ്യാപകമാണ്.ഓഹരിനിക്ഷേപ രംഗത്താണ് ഇത്തരം തട്ടിപ്പുകള്‍ വ്യാപകം.