കൊച്ചി: റോഡപകടങ്ങള്‍ വർദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ ഗതാഗത നിയമലംഘനം തടയാൻ മോട്ടർ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പൊലീസുമായി സഹകരിച്ച് വാഹന പരിശോധന ഊർജിതമാക്കുന്നു.വാഹനങ്ങളില്‍ വേഗപ്പൂട്ട്, ജിപിഎസ്, അനധികൃതമായി സ്‌ഥാപിച്ച കളർ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈ ബീം ലൈറ്റുകള്‍, എയർഹോണ്‍, അമിത സൗണ്ട് ബോക്സുകള്‍, അമിത ലോഡ് എന്നിവയാണ് പ്രധാനമായും പരിശോധിക്കുന്നത്. ഗതാഗത കമ്മിഷണറുടെ നിർദേശപ്രകാരം ജനുവരി 15 വരെ പരിശോധന തുടരും.
നിയമവിരുദ്ധമായി ലൈറ്റുകള്‍ ഫിറ്റ് ചെയ്തതും അമിത ശബ്ദം ഉണ്ടാക്കുന്ന എയർ ഹോണുകള്‍ ഘടിപ്പിച്ചതുമായ വാഹനങ്ങള്‍ കണ്ടെത്തിയാല്‍ ഫിറ്റ്നസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കും. അനധികൃത ഫിറ്റിങ് ആയി എയർഹോണ്‍ ഉപയോഗിച്ചാല്‍ 5000 രൂപ വരെയാണ് പിഴ. വാഹനങ്ങളില്‍ അനധികൃതമായി ലൈറ്റ് ഘടിപ്പിച്ചാലും 5000 രൂപ പിഴ ചുമത്തും. സ്പീഡ് ഗവർണർ അഴിച്ചുവച്ചു സർവീസ് നടത്തുന്ന വാഹനങ്ങളുടെ ഫിറ്റ്നസ് റദ്ദാക്കും.
ട്രിപ്പിള്‍ റൈഡിങ്, സ്‌റ്റണ്ടിങ് എന്നിവ കാണുകയാണെങ്കില്‍ ലൈസൻസ് റദ്ദാക്കുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാകും. വാഹനങ്ങളില്‍ ഘടിപ്പിച്ചിരിക്കുന്ന കളർ ലൈറ്റുകള്‍, എല്‍ഇഡി ലൈറ്റുകള്‍ എന്നിവ അഴിച്ചുമാറ്റിയതിനു ശേഷം മാത്രമേ സർവീസ് നടത്താൻ അനുവദിക്കുകയുള്ളൂവെന്ന് എറണാകുളം ആർടിഒ ടി.എം. ജേഴ്‌സണ്‍ അറിയിച്ചു
മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചു; ദേഷ്യത്തില്‍ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭര്‍ത്താവ്
മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ച ദേഷ്യത്തില്‍ ഭാര്യയെ തീകൊളുത്തിക്കൊന്ന് ഭർത്താവ്. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിലെ ഉത്തം കാലേ എന്നയാളാണ് ഭാര്യയെ തീകൊളുത്തിക്കൊന്നത്.വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. വലിയൊരു തർക്കത്തിനിടയില്‍ ഭാര്യ മൈനയുടെ മേല്‍ ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പെണ്‍കുഞ്ഞ് മാത്രം ജനിക്കുന്നതില്‍ എപ്പോഴും ഇയാള്‍ ഭാര്യയെ വഴക്ക് പറയുമായിരുന്നുവെന്നും അങ്ങനെ ഒരു വഴക്കിനിടയിലായിരുന്നു സംഭവമെന്നും ഭാര്യയുടെ സഹോദരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് മൈന മരിച്ചത്. തീപിടിച്ച ഉടൻ മൈന വീടിന് പുറത്തേക്ക് ഓടി അലറിവിളിച്ചിരുന്നു. സമീപവാസികള്‍ ഇത് കേട്ട് ഓടിയെത്തുമ്ബോഴേക്കും മൈനയുടെ ശരീരത്തില്‍ നല്ലവണ്ണം പൊള്ളലുണ്ടായിരുന്നു. എന്നാല്‍ ആശുപത്രിയെത്തും മുന്നോട് മൈന മരിക്കുകയായിരുന്നു.