Home Featured മുസ്ലീംമതരാഷ്ട്രങ്ങളിലെ ശരിയത്ത് നിയമം അനുസരിച്ചുള്ള നിക്ഷേപവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; പ്രതിഷേധിച്ച്‌ ജനങ്ങള്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരല്‍.

മുസ്ലീംമതരാഷ്ട്രങ്ങളിലെ ശരിയത്ത് നിയമം അനുസരിച്ചുള്ള നിക്ഷേപവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്; പ്രതിഷേധിച്ച്‌ ജനങ്ങള്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തലയൂരല്‍.

by admin

തിരുവനന്തപുരം: ഇന്ത്യയില്‍ നിലവില്ലാത്ത നിയമത്തിന്റെ പേരില്‍ മുസ്ലീം ജനവിഭാഗത്തിന്റെ നിക്ഷേപം സ്വീകരിക്കുമെന്ന പ്രഖ്യാപനവുമായി സൗത്ത് ഇന്ത്യന്‍ ബാങ്ക്.

രണ്ട് കൊവിഡ് വാക്‌സീനുകള്‍ക്കും അനുമതി ഇന്നുണ്ടായേക്കും; വില ഇങ്ങനെ.

കോഴിക്കോട്ട് ജില്ലയിലെ സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ രാമനാട്ടുകര ബ്രാഞ്ചിലെ മനേജരാണ് ഇത്തരത്തില്‍ ഒരു പ്രഖ്യാപനം നടത്തിയത്. മുസ്ലീം മതരാഷ്ട്രങ്ങളില്‍ മാത്രം ഉള്ള ശരിയത്ത് നിയമം അനുസരിച്ചുള്ള പലിശ രഹിത നിക്ഷേപ പദ്ധതികള്‍ ബ്രാഞ്ചില്‍ ലഭ്യമാകുമെന്ന നോട്ടീസാണ് ബാങ്ക് പുറത്തിറക്കിയത്.

പള്‍സും, രക്തസമ്മര്‍ദവും നോര്‍മലാകുന്നു; സൗരവ് ഗാംഗുലിയുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍.

ഈ നോട്ടീസ് ബാങ്കിന്റെ അടുത്തുള്ള എടിഎം കൗണ്ടറിലും പതിപ്പിച്ചിരുന്നു. പണം പിന്‍വലിക്കാനെത്തിയവര്‍ ഈ നോട്ടീസിന്റെ ചിത്രമെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് സംഭവം വിവാദമായത്. മുസ്ലീംമതരാഷ്ട്രങ്ങളിലെ ശരിയത്ത് നിയമം അനുസരിച്ചുള്ള നിക്ഷേപ സ്വീകരണത്തിനെതിരെ ജനങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍, ബാങ്ക് മാനേജര്‍ ഈ സംഭവത്തെ ന്യായീകരിക്കാനാണ് ആദ്യം ശ്രമിച്ചത്.

സിബിഎസ്‌ഇ 10, 12 ക്ലാസിലെ ബോര്‍ഡ് പരീക്ഷകള്‍ പ്രഖ്യാപിച്ചു; മെയ്‌ 4 മുതല്‍ ജൂണ്‍ 10 വരെ പരീക്ഷ; പ്രാക്ടിക്കല്‍ പരീക്ഷകള്‍ മാര്‍ച്ച്‌ മുതല്‍.

ആര്‍.ബി.ഐയുടെ ചട്ടങ്ങള്‍ അനുസരിച്ച്‌ പ്രവര്‍ത്തിക്കാത്ത ബാങ്കിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ജനങ്ങള്‍ അറിയിച്ചതോടെയാണ് സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ എടിഎം കൗണ്ടറില്‍ നിന്നും പരസ്യ നോട്ടീസ് പിന്‍വലിക്കാന്‍ തയാറായത്. തുടര്‍ന്ന് പ്രതിഷേധിച്ച ജനങ്ങളോട് ബാങ്ക് മാനേജര്‍ നിരുപാധികമായി മാപ്പ് അപേക്ഷിക്കുകയും ചെയ്തു.

രാജ്യത്ത് കൊവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കും; കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍.

ഇന്ത്യയിലെ നിയമ പ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തക്കുന്നതെന്നും ആര്‍ബിഐയുടെ നിര്‍ദേശങ്ങള്‍ അനുസരിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണ്. സംഭവത്തില്‍ അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നുും സൗത്ത് ഇന്ത്യന്‍ ബാങ്ക് അധികൃതര്‍ അറിയിച്ചു.

ബേക്കറിയിലെ ഹലാൽ ബോർഡ് മാറ്റണമെന്ന് അന്ത്യശാസനവും ഭീഷണിയും മുഴക്കി; ഒടുവിൽ നാല് ഹിന്ദു ഐക്യവേദി പ്രവർത്തകർ അറസ്റ്റിൽ.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group