Home Featured ‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്

‘ഞാനും മരിക്കുവോളം കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…’; മരണത്തിലേക്ക് ആണ്ടുപോയ അനില്‍ നെടുമങ്ങാടിന്റെ അവസാന കുറിപ്പ്

by admin

തനിക്ക് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച വേഷം സമ്മാനിച്ച അന്തരിച്ച സംവിധായകന്‍ സച്ചിയെ ഓര്‍ത്തുകൊണ്ടാണ് നടന്‍ അനില്‍ നെടുമങ്ങാട് അപ്രതീക്ഷിതമായി എത്തിയ മരണത്തിലേക്ക് മുങ്ങിത്താണത്. താന്‍ മരിക്കുവോളം തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലെ കവര്‍ ചിത്രമായി സച്ചി എന്നുമുണ്ടാകും എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ അറംപറ്റി. അനിലിന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ആ കുറിപ്പിന് മുകളിലായി ഇപ്പോഴും അദ്ദേഹത്തിന്റെ ‘സച്ചിചേട്ടന്‍’ തന്നെയാണുള്ളത്.

തന്റെ പ്രിയ സംവിധായകനെ നിരീക്ഷിച്ചുകൊണ്ടാണ് താന്‍ തന്നെ മികച്ച നടനെന്ന നിലയില്‍ പ്രശസ്തനാക്കിയതെന്ന് കൂടിയാണ് തന്റെ അവസാന ഫേസ്ബുക്ക് കുറിപ്പില്‍ അനില്‍ പറയുന്നത്. തൊടുപുഴയിലെ മലങ്കര ഡാമിലെ കയത്തില്‍ പെട്ട് എന്നെന്നേക്കുമായി തിരശീലയ്ക്ക് പിന്നിലേക്ക് മറഞ്ഞ അനിലിനെ കാത്ത് അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങള്‍ വരാനിരിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ എന്നതാണ് വാസ്തവം.

ബംഗളുരുവിൽ തണുപ്പ് 10 ഡിഗ്രി വരെ താഴുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, തണുത്തു വിറച്ചു നഗരം

സച്ചിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങി വന്‍ ഹിറ്റായി മാറിയ ‘അയ്യപ്പനും കോശി’യിലെ കേന്ദ്ര കഥാപാത്രങ്ങള്‍ക്കിടയില്‍ പെട്ടുപോകുന്ന നിസ്സഹായനായ പൊലീസുകാരന്റെ റോള്‍ ഇത്രയും തന്മയത്തത്തോടെ കൈകാര്യം ചെയ്യാന്‍ ഒരുപക്ഷെ മറ്റൊരു നടനും സാധിക്കുമായിരുന്നില്ല. ഹാസ്യവും ഗൗരവവും ഇടകലര്‍ത്തിയുള്ള അദ്ദേഹത്തിന്റെ ഡയലോഗ് ഡെലിവറിയും, പക്വത വന്ന പൊലീസുകാരന്റെ ഭാവവാഹാദികളും മലയാളി സിനിമാ പ്രേക്ഷകന്റെയുള്ളില്‍ ആഴത്തില്‍ തറക്കുകയായിരുന്നു.

കേരളത്തില്‍ കുതിച്ചുയര്‍ന്ന് കൊറോണ; ഇന്ന് 5397 പേര്‍ക്ക് രോഗബാധ; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.04; ആകെ മരണം 2930ആയി; നിരീക്ഷണത്തില്‍ 264984 പേര്‍

തന്റെ നാടക പശ്ചാത്തലവും ഹാസ്യാവതാരകന്‍ എന്ന നിലയിലുള്ള പരിചയസമ്ബന്നതയും തന്നെയാണ് സിഐ സതീഷ് കുമാറായി മാറാന്‍ അനിലിനെ സഹായിച്ചത്. ചിത്രം പ്രേക്ഷകര്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചപ്പോള്‍ അതോടൊപ്പം ചിത്രത്തിലെ അനിലിന്റെ പ്രകടനത്തെയും അവര്‍ നെഞ്ചിലേറ്റി. എന്നാല്‍ വിധി ഈ മഹാനടനായി കാത്തുവച്ചത് മറ്റൊന്നായിരുന്നു. തന്നെ ആ പ്രശംസകള്‍ക്കെല്ലാം അര്‍ഹനാക്കിയ സംവിധായകനെ പോലെ തന്നെ പറക്കാന്‍ തുടങ്ങിയപ്പോള്‍ ചിറകരിയപ്പെട്ട് വീണിരിക്കുന്നു അനില്‍ നെടുമങ്ങാട്. താന്‍ അഭിനയിക്കേണ്ടിയിരുന്ന നിരവധി കഥാപാത്രങ്ങള്‍ ബാക്കിവെച്ച്‌…

രാത്രി കര്‍ഫ്യു പിന്‍വലിച്ച്‌​ മുഖ്യമന്ത്രി ബി.എസ്​ യെദിയൂരപ്പ

അനില്‍ നെടുമങ്ങാടിന്റെ അവസാന ഫേസ്ബുക്ക് കുറിപ്പ് ചുവടെ:

‘ഈ ദിവസം ഇങ്ങേരെ കുറിച്ചാണ് എഴുതേണ്ടത് .. ഒന്നും എഴുതാനും കഴിയുന്നില്ല. ഞാനും മരിക്കുവോളം എഫ് ബി യിലെ കവര്‍ ഫോട്ടോയായിട്ട് നിങ്ങളിങ്ങിനെ…. ഷൂട്ടിനിടയില്‍ ഒരു ദിവസം എന്റെതല്ലാത്ത കുറ്റം കൊണ്ട് എത്താന്‍ ലേറ്റായപ്പോ കുറച്ച്‌ സെക്കന്റ് എന്റെ കണ്ണില്‍ നോക്കിയിരുന്നിട്ട് നീയും സ്റ്റാറായി അല്ലേ .? ഞാന്‍ പറഞ്ഞു ആയില്ല ആവാം .ചേട്ടന്‍ വിചാരിച്ചാല്‍ ഞാന്‍ ആവാം…. സിഐ സതീഷ് എന്ന കഥാപാത്രത്തിനെ സച്ചിച്ചേട്ടനെ ഞാന്‍ നിരീക്ഷിച്ച്‌ അവതരിപ്പിച്ചതാണ്. സച്ചിയുടെ സംസാരവും പെരുമാറ്റവും ഒക്കെ ഞാന്‍ ചേട്ടനോട് പറയാതെ അനുകരിക്കുകയായിരുന്നു.’

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group