Home കർണാടക അപകടത്തില്‍പെട്ട കാര്‍ നാട്ടുകാര്‍ തടഞ്ഞു, ഡിക്കിക്കുള്ളില്‍ മൃതദേഹം; 13 കാരനെ അയല്‍വാസി കൊലപ്പെടുത്തി, സംഭവം ബെംഗളൂരുവില്‍

അപകടത്തില്‍പെട്ട കാര്‍ നാട്ടുകാര്‍ തടഞ്ഞു, ഡിക്കിക്കുള്ളില്‍ മൃതദേഹം; 13 കാരനെ അയല്‍വാസി കൊലപ്പെടുത്തി, സംഭവം ബെംഗളൂരുവില്‍

by ടാർസ്യുസ്

ബെംഗളൂരു: ബെംഗളൂരുവില്‍ വീണ്ടും നടുക്കുന്ന കൊലപാതകം. 13 കാരനെ അയല്‍വാസി കല്ലുകൊണ്ട് തലക്കടിച്ചുകൊന്നു. യെലഹങ്ക വിനായക നഗറില്‍ താമസിക്കുന്ന പ്രജ്വല്‍ ആണ് കൊല്ലപ്പെട്ടത്.അയല്‍വാസിയായ ഭാസ്കർ റെഡ്ഡിയാണ് പ്രജ്ജ്വലിനെ കൊലപ്പെടുത്തിയത്. തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ട് കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിനുശേഷം ആന്ധ്രയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ പിടിയിലാകുകയായിരുന്നു.കാർ അപകടത്തില്‍പ്പെട്ടപ്പോള്‍ നാട്ടുകാർ തടഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. കാറിന്റെ ഡിക്കി പരിശോധിച്ചപ്പോള്‍ അകത്ത് മൃതദേഹം കണ്ടെത്തി. തുടർന്ന് ഭാസ്കർ റെഡ്ഡിയെ പൊലീസ് അറസ്റ്റ് ചെയ്തു. കാറില്‍ ഒപ്പമുണ്ടായിരുന്ന ഭാസ്കറിന്റെ സുഹൃത്തിനായി തെരച്ചില്‍ ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയാണ് ഒപ്പമുണ്ടായിരുന്നത്. കൊലപാതകം നടന്നതോടെ ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ ചിക്കജാല പൊലീസ് കേസെടുത്തു.

You may also like

error: Content is protected !!
Join Our WhatsApp Group