പത്തനംതിട്ട: പത്തനംതിട്ടയിലെ കാറപകടത്തില്‍ 2പേർ അറസ്റ്റില്‍. പുത്തൻ പീടിക സ്വദേശി ജിനു, വിശ്വജിത്ത് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെയുണ്ടായ അപകടത്തില്‍ പത്തനംതിട്ട സ്വദേശി അബൂബക്കറാണ് മരിച്ചത്. ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാണ് അറസ്റ്റിലായ വിശ്വജിത്ത്. അറസ്റ്റിലായ രണ്ടു പ്രതികളും മദ്യലഹരിയില്‍ ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മദ്യലഹരിയില്‍ കാർ കാല്‍നടയാത്രക്കാരെ ഇടിച്ചുവീഴ്ത്തിയ ശേഷം കാർ മറ്റു വാഹനങ്ങളിലും ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചു തന്നെ ഒരാള്‍ മരിച്ചു. മറ്റു 9 കാല്‍നടയാത്രക്കാർക്ക് പരുക്കേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.
