മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്ന് ഭാര്യ ഭക്ഷണം വിളമ്ബാന്‍ വൈകിയെന്നാരോപിച്ച് യുവതിയെ ഭര്‍ത്താവ് വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിട്ടു.ഛത്തീസ്ഗഡിലെ റായ്പൂരിലാണ് സംഭവം. പരിക്കേറ്റ സ്വപ്‌നയെന്ന യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.സംഭവത്തിന് പിന്നാലെ ഗാര്‍ഹിക പീഡനത്തിന് സുനില്‍ ജഗ്ബന്ധു എന്നയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. സുനില്‍ വീട്ടിലെത്തിയ ശേഷം ഭക്ഷണം വിളമ്ബാന്‍ സ്വപ്നയോട് ആവശ്യപ്പെട്ടതായി പോലീസ് പറയുന്നു. എന്നാല്‍ ഇവര്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതിനാല്‍ ഭക്ഷണം നല്‍കാന്‍ വൈകിഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതിനെ തുടര്‍ന്ന് ജഗ്ബന്ധു ഭാര്യയെ വീടിന്റെ രണ്ടാം നിലയില്‍ നിന്ന് തള്ളിയിടുകയായിരുന്നു.
കൂടുതല്‍ അന്വേഷണം തുടരുകയാണ്. ഗുരുതരാവസ്ഥയില്‍ കഴിയുന്ന സപ്നയെ റായ്പൂരിലെ ഡികെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബെംഗളൂരുവിനെ പിന്നിലാക്കി ഹോട്ടല്‍ ബുക്കിങ്ങില്‍ മുന്നിലെത്തി ഈ നഗരം; പ്രിയപ്പെട്ട തീര്‍ഥാടനകേന്ദ്രങ്ങള്‍ ഇവ
2024 അവസാനിക്കാൻ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പേർ ഹോട്ടല്‍ ബുക്ക് ചെയ്ത നഗരമായി ഹൈദരാബാദ്.ഓയോയുടെ ട്രാവലോപീഡിയ 2024 വാർഷിക റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരുവാണ് തൊട്ടുപിന്നില്‍. ഡല്‍ഹിയും കൊല്‍ക്കത്തയുമാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.ഓയോ റിപ്പോർട്ട് പ്രകാരം ഇന്ത്യക്കാരുടെ പ്രിയപ്പെട്ട തീർഥാടനകേന്ദ്രങ്ങള്‍ ഉത്തർപ്രദേശിലാണ്. വാരാണസി, പുരി, ഹരിദ്വാർ എന്നിവിടങ്ങളിലാണ് ഈ വർഷം കൂടുതല്‍ തീർഥാടകർ എത്തിയത്. ഉത്തർപ്രദേശിലെ തന്നെ ഗോവർധൻ, ജാർഖണ്ഡിലെ ദേവ്ഘർ, തമിഴ്നാട്ടിലെ പഴനി എന്നീ തീർഥാടനകേന്ദ്രങ്ങളും പട്ടികയിലുണ്ട്.
ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിലേക്കാണ് ഈ വർഷം ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്തത്. അതേസമയം ഹോട്ടല്‍ ബുക്കിങ് നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്ര, തെലങ്കാന, കർണാടക എന്നീ സംസ്ഥാനങ്ങളിലാണ് എന്നും ചൊവ്വാഴ്ച പുറത്തിറങ്ങിയ ഓയോ ട്രാവലോപീഡിയ റിപ്പോർട്ടില്‍ പറയുന്നു.ചെറുപട്ടണങ്ങളിലേക്ക് ആളുകള്‍ വലിയതോതില്‍ യാത്ര ചെയ്യുന്നുവെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്ന മറ്റൊരു പ്രധാന കാര്യം. ബിഹാറിലെ പട്ന, ആന്ധ്രയിലെ രാജമുന്ദ്രി, കർണാടകയിലെ ഹുബ്ലി എന്നിവിടങ്ങളിലെ ബുക്കിങ്ങില്‍ 48 ശതമാനം വരെയുള്ള വൻ വർധനവാണ് 2024-ല്‍ ഉണ്ടായത്.
ഉല്ലാസയാത്രകളില്‍ ജനങ്ങളുടെ പ്രിയപ്പെട്ട ഇടമായി രാജസ്ഥാനിലെ ജയ്പുർ തുടരുകയാണ്. ഗോവ, പുതുച്ചേരി, മൈസൂരു എന്നിവിടങ്ങളാണ് പട്ടികയിലെ മറ്റ് നഗരങ്ങള്‍. അതേസമയം മുംബൈ നഗരത്തിലേക്ക് പോകുന്നവരുടെ എണ്ണത്തില്‍ കുറവുള്ളതായും ഓയോ റിപ്പോർട്ടില്‍ പറയുന്നു. മുംബൈക്ക് പകരം സഞ്ചാരികള്‍ സമീപമുള്ള മറ്റ് സ്ഥലങ്ങളാണ് തിരഞ്ഞെടുക്കുന്നത്.