കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ കൊല്ലപ്പെടണമെന്ന് പോസ്റ്റിട്ട ഹോംഗാര്‍ഡിനെ അറസ്റ്റ് ചെയ്തു.സമ്ബത്ത് ശൈലാന്‍ എന്ന ഹോംഗാര്‍ഡാണ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റിന് പിന്നാലെ ജയിലില്‍ ആയത്.” സിദ്ധരാമയ്യ കൊല്ലപ്പെട്ടാല്‍ ഹിന്ദുക്കള്‍ക്ക് സമാധാനമുണ്ടാവും.” എന്ന പോസ്റ്റാണ് അറസ്റ്റിന് കാരണം. പോസ്റ്റ് കണ്ട കുക്കുന്ദുര്‍ സ്വദേശി സുരാജ് നല്‍കിയ പരാതിയിലാണ് പോലിസ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് ബംഗളൂരുവിലെ ഹോംഗാര്‍ഡാണ് പ്രതിയെന്ന് പോലിസ് കണ്ടെത്തുകയായിരുന്നു. ഇയാളുടെ ഓണ്‍ലൈന്‍ ആക്ടിവിറ്റുകള്‍ പോലിസ് സൂക്ഷ്മമായി പരിശോധിക്കുകയാണ്.
ഇന്ത്യൻ തിരിച്ചടിയില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈന്യം
പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തില്‍ കൊല്ലപ്പെട്ട ഭീകരവാദികളുടെ സംസ്കാര ചടങ്ങില്‍ പങ്കെടുത്ത് പാക് സൈനികരും.ഇന്ത്യൻ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വിവിധ ഇടങ്ങളില്‍ നടന്ന സംസ്കാര ചടങ്ങില്‍ പാക് സൈന്യത്തിന്റെയും ഐഎസ്‌ഐയുടെയും സാന്നിധ്യമുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകള്‍.പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രത്തിന്റെ മേധാവിയായ യാക്കൂബ് മുഗളിന്റെ സംസ്കാര ചടങ്ങില്‍ ഐഎസ്‌ഐ ഏജന്റുമാരും പാക് പോലീസും പങ്കെടുത്തു. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.
ഭീകരർക്ക് പാക് സൈന്യത്തിന്റെ പരസ്യമായ പിന്തുണയുണ്ട് എന്നുള്ളത് വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.ഓപ്പറേഷൻ സിന്ദൂർ എന്നപേരിലാണ് ഇന്ത്യൻ സൈന്യം പാകിസ്താനിലെ ഒമ്ബത് ഭീകരവാദ കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയത്. ഈ ആക്രമണത്തിലാണ് പാക് അധീന കശ്മീരിലെ ബിലാല്‍ ഭീകരവാദ കേന്ദ്രം തകർന്നത്. ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തുന്നതിനും പരിശീലനം നല്‍കുന്നതിനുമായി പ്രവർത്തിക്കുന്ന ക്യാമ്ബായിരുന്നു ഇത്.ഇതിന് പുറമെ മുരിഡ്കെയില്‍ കൊല്ലപ്പെട്ട ലഷ്കർ ഭീകരരുടെ സംസ്കാര ചടങ്ങില്‍ പാക് സൈന്യത്തിലെ ഉന്നതർ നേരിട്ട് പങ്കെടുത്തുവെന്നാണ് വിവരം.
പാക് പഞ്ചാബ് പോലീസിലെ ഉന്നതരും സംസ്കാര ചടങ്ങില്‍ എത്തിയിരുന്നുവെന്നാണ് റിപ്പോർട്ട്. ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പുലർച്ചെ 1.44-ഓടെയായിരുന്നു ഇന്ത്യൻ സൈന്യം പാകിസ്താന് തിരിച്ചടി നല്‍കിയത്. 23 മിനിറ്റ് നീണ്ട ആക്രമണത്തില്‍ ലഷ്കർ, ജെയ്ഷ താവളങ്ങള്‍ തകർത്തിരുന്നു. പാക് മേഖലകളിലെ ഒമ്ബതിടങ്ങളിലായിരുന്നു സൈന്യം തിരിച്ചടി നല്‍കിയത്.ഇന്ത്യൻ ആക്രമണത്തില്‍ ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ പത്ത് കുടുംബാംഗങ്ങളും നാല് അനുയായികളും കൊല്ലപ്പെട്ടിരുന്നു.
മസൂദ് അസറിന്റെ കുടുംബാംഗങ്ങള്‍ക്ക് പാക് സൈനികർ യൂണിഫോമില്‍ തന്നെ എത്തി സൈനിക ബഹുമതിയോടെ സംസ്കാരം നടത്തിയെന്നാണ് റിപ്പോർട്ട്. മസൂദ് അസറിനെ യുഎൻ രക്ഷാസമിതി ഭീകരനായി പ്രഖ്യാപിച്ചിരുന്നു. ഈ ഭീകരസംഘടനയില്‍ പെട്ടവർക്ക് ബഹുമതികളോടെ അന്തിമോപചാരം അർപ്പിച്ചത് ഭീകരവാദത്തിനുള്ള പാക് പിന്തുണയുടെ പ്രത്യക്ഷ തെളിവാണെന്നാണ് വലയിരുത്തല്‍.
പാകിസ്താനിലും പാക് അധീന കശ്മീരിലുമായുള്ള മുസാഫറബാദ്, കോട്ലി, ബഹാവല്‍പുർ, റവാലകോട്ട്, ഭിംബർ, ചക്സ്വാരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഇന്ത്യയുടെ സൈനികാക്രമണം. ജെയ്ഷെ മുഹമ്മദിന്റെ ആസ്ഥാനമായ ബഹാവല്‍പുരിലെ ‘മർക്കസ് സുബഹാനള്ള ക്യാമ്ബസ്’, ലഷ്കർ ആസ്ഥാനമായ മുരിഡ്കെയിലെ ‘മർക്കസ് തൊയ്ബ’, ഹിസ്ബുള്‍ ക്യാമ്ബായ സിയാല്‍കോട്ടിലെ ‘മെഹ്മൂന ജോയ’ എന്നിവയെല്ലാം ഇന്ത്യയുടെ ‘ഓപ്പറേഷൻ സിന്ദൂറി’ല്‍ ചാരമായി. 25 മിനിറ്റോളം നീണ്ടുനിന്ന ആക്രമണത്തില്‍ സ്കാള്‍പ്(സ്റ്റോം ഷാഡോ) മിസൈലുകളും ഹാമ്മർ ബോംബുകളും ഭീകരകേന്ദ്രങ്ങള്‍ക്കെതിരേ പ്രയോഗിച്ചു. ‘ഓപ്പറേഷൻ സിന്ദൂറി’ന് പിന്നാലെ പാകിസ്താനിലെ ഈ ഭീകരകേന്ദ്രങ്ങളുടെ ഉപഗ്രഹചിത്രങ്ങളും അവിടങ്ങളില്‍ ബോംബ് വർഷിക്കുന്നതിന്റെ വീഡിയോദൃശ്യങ്ങളും സേന പുറത്തുവിട്ടിരുന്നു.