Home Featured ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയിൽ നിന്ന് പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി

ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയിൽ നിന്ന് പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി

by admin

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന്റെ ഭരണസമിതിയിൽ നിന്ന് നടി പാർവതി തിരുവോത്തിനെ ഒഴിവാക്കി സർക്കാർ ഉത്തരവിറങ്ങി. തന്നെ ഒഴിവാക്കണമെന്ന പാർവതി തിരുവോത്തിന്റെ അഭ്യർത്ഥന പ്രകാരമാണ് ഉത്തരവ്. ഭരണസമിതിയിൽ തന്നെ  ഒഴിവാക്കണമെന്ന് മെയിൽ വഴി രണ്ടാഴ്ച മുമ്പ് പാർവതി കെഎസ്എഫ്ഡിസി എംഡിയോട് ആവശ്യപ്പെട്ടിരുന്നു. ഭരണസമിതിയിൽ അംഗമായിരിക്കാൻ താത്പര്യമില്ലെന്നായിരുന്നു പാർവതി അറിയിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്. ചില അംഗങ്ങളെ മാറ്റി കഴിഞ്ഞദിവസം ഭരണസമിതി പുനസംഘടിപ്പിച്ചിരുന്നു. 

You may also like

error: Content is protected !!
Join Our WhatsApp Group