Home Featured എട്ടംഗസംഘം തട്ടിക്കൊണ്ടുപോയി; 48 ലക്ഷം തട്ടിയെടുത്തു; പൊലീസ് സംരക്ഷണം വേണമെന്ന് കര്‍ണാടക മുന്‍മന്ത്രി

എട്ടംഗസംഘം തട്ടിക്കൊണ്ടുപോയി; 48 ലക്ഷം തട്ടിയെടുത്തു; പൊലീസ് സംരക്ഷണം വേണമെന്ന് കര്‍ണാടക മുന്‍മന്ത്രി

by admin

ബംഗളൂരു: കഴിഞ്ഞയാഴ്ച തന്നെയും ഡ്രൈവറെയും ഒരുസംഘം തട്ടിക്കൊണ്ടുപോയെന്ന് ആരോപിച്ച്‌ കര്‍ണാടക മുന്‍മന്ത്രി വാര്‍ത്തുര്‍ പ്രകാശ് രംഗത്ത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സുരക്ഷ ഒരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും പ്രകാശ് പറഞ്ഞു.

കര്‍ണാടക ആഭ്യന്തരമന്ത്രിയെ കണ്ടതിന് പിന്നാലെയാണ് പ്രകാശ് ഇക്കാര്യം പറഞ്ഞത്. നവംബര്‍ 25നാണ് തന്നെയും തന്റെ ഡ്രൈവറെയും അക്രമിസംഘം തട്ടിക്കൊണ്ടുപോയത്. ഈ സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് പ്രകാശ് മാധ്യമങ്ങളോട് പറഞ്ഞു. തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ പൊലീസിന് പരാതി നല്‍കിയതായും എട്ടംഗസംഘമാണ് തന്നെയും ഡ്രൈവറെയും തട്ടിക്കൊണ്ടുപോയെന്നും അദ്ദേഹം പറഞ്ഞു. ഭീഷണിപ്പെടുത്തി 48 ലക്ഷം രൂപ തട്ടിയെടുത്ത ശേഷമാണ് മോചിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു.

ബുറേവി ചുഴലിക്കാറ്റ് : അതീവ ജാഗ്രത വേണം, നേരിടാൻ കേരളം സജ്ജമെന്ന് മുഖ്യമന്ത്രി

തന്റെ ഡ്രൈവറെ മൂന്ന് ദിവസം ഇവര്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മോചനദ്രവ്യമായി മൂന്ന് കോടി രൂപ ആവശ്യപ്പെട്ടെന്നും മുന്‍മന്ത്രി പറഞ്ഞു. 25ാം തിയ്യതി താനും ഡ്രൈവറും ഫാം ഹൗസില്‍നിന്ന് മടങ്ങുന്നതിനിടെ രണ്ട് കാറുകളില്‍ എത്തിയ എട്ടംഗസംഘം തന്റെ എസ് യുവി തടഞ്ഞുനിര്‍ത്തുകയായിരുന്നു. മാരാകായുധങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം കൈകാലുകള്‍ കെട്ടി വാഹനത്തില്‍ തട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇവര്‍ 30 കോടി രൂപ ആവശ്യപ്പെടുകയും ചെയ്തു. ഇവര്‍ തങ്ങളുമായി നഗരത്തിലൂടെ കറങ്ങുകയും പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് മര്‍ദ്ദിക്കുകയും ചെയ്തു. പിന്നാലെ സുഹൃത്തുമായി ബന്ധപ്പെട്ട് ഫാം ഹൗസില്‍ 48 ലക്ഷം രൂപ എത്തിക്കുകയും അവര്‍ അവിടെനിന്നും പണം തട്ടിയെടുത്തെന്നും മുന്‍ മന്ത്രി പറഞ്ഞു.

വിദ്യാഭ്യാസം തിരികെ നല്‍കാനാകില്ല’ കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചുള്ള സ്വിഗ്ഗിയുടെ ട്വീറ്റ് വിവാദത്തില്‍, ബഹിഷ്കരിക്കാന്‍ ആഹ്വാനം

മുസ്‌ലിമിന് സ്ഥാനാര്‍ഥിത്വം നല്‍കില്ലെന്ന് കര്‍ണാക മന്ത്രി കെ എസ് ഈശ്വരപ്പ

മര്‍ദ്ദനത്തില്‍ സാരമായി പരുക്കേറ്റ ഡ്രൈവര്‍ മരിച്ചെന്ന് കരുതിയതോടെ ആക്രമി സംഘം ഇയാളെ വഴിയില്‍ തള്ളുകയായിരുന്നു. പിന്നീട് ഡ്രൈവര്‍ക്ക് ബോധം തിരിച്ച്‌ കിട്ടിയെന്നറിഞ്ഞ സംഘം പൊലീസ് പിടികൂടുമെന്ന് ഭയന്ന് തന്നെ മറ്റൊരുസ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും മുന്‍മന്ത്രിക്കും കാലിനും കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്.

ബെസ്‌കോം വഴി വീടുകളിലെ മാലിന്യ ശേഖരണത്തിന്റെ തുക ഈടാക്കാൻ ബിബിഎംപി : ഇനി മാസം 200 രൂപയെങ്കിലും അടക്കേണ്ടി വരും

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group