Home Featured ‘ വിദ്യാഭ്യാസം തിരികെ നല്‍കാനാകില്ല’ കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചുള്ള സ്വിഗ്ഗിയുടെ ട്വീറ്റ് വിവാദത്തില്‍, ബഹിഷ്കരിക്കാന്‍ ആഹ്വാനം

‘ വിദ്യാഭ്യാസം തിരികെ നല്‍കാനാകില്ല’ കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചുള്ള സ്വിഗ്ഗിയുടെ ട്വീറ്റ് വിവാദത്തില്‍, ബഹിഷ്കരിക്കാന്‍ ആഹ്വാനം

by admin

ന്യൂഡല്‍ഹി : രാജ്യ തലസ്ഥാനത്ത് നടക്കുന്ന കര്‍ഷക പ്രക്ഷോഭങ്ങളാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയെ. മാദ്ധ്യമങ്ങള്‍ മുതല്‍ സോഷ്യല്‍ മീഡിയയില്‍ വരെ കര്‍ഷകരുടെ പ്രതിഷേധം ചര്‍ച്ചാ വിഷയമാണ്. ഓരോരുത്തരും അവരവരുടെ അഭിപ്രായങ്ങള്‍ പങ്കുവയ്ക്കുന്നു. പ്രശസ്ത ഫുഡ് ഡെലിവറി കമ്ബനിയായ സ്വിഗ്ഗി പങ്കുവച്ച ട്വീറ്റ് ഇപ്പോള്‍ ട്വിറ്ററിലെ തര്‍ക്ക വിഷയമാണ്.

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യനാക്കപ്പെട്ട എംഎല്‍എയെ മന്ത്രിയാക്കാനുള്ള ശ്രമം കര്‍ണാടക ഹൈക്കോടതി തടഞ്ഞു

ട്വിറ്ററിലെ ഒരു ട്വീറ്റിന് റിപ്ലെ നല്‍കിയതോടെയാണ് സ്വിഗ്ഗിയ്ക്ക് നേരെ ചിലര്‍ പാഞ്ഞെടുത്തിരിക്കുന്നത്. കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചു കൊണ്ടുള്ള ട്വീറ്റിനാണ് സ്വിഗ്ഗി മറുപടി നല്‍കിയത്. നിമോ തായ് 2.0 എന്ന ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നായിരുന്നു കര്‍ഷക സമരത്തെ എതിര്‍ക്കുന്നവരെ പരിഹസിച്ചുകൊണ്ടുള്ള ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

ബെസ്‌കോം വഴി വീടുകളിലെ മാലിന്യ ശേഖരണത്തിന്റെ തുക ഈടാക്കാൻ ബിബിഎംപി : ഇനി മാസം 200 രൂപയെങ്കിലും അടക്കേണ്ടി വരും

‘ കര്‍ഷകരുടെ പ്രതിഷേധത്തെ കുറിച്ച്‌ എന്റെ ‘ ഭക്ത് ‘ സുഹൃത്തുമായി തര്‍ക്കമുണ്ടായി. ഭക്ഷണത്തിനായി കര്‍ഷകരെ അവര്‍ ആശ്രയിക്കുന്നില്ലെന്ന് അവന്‍ പറഞ്ഞു. നമുക്ക് എപ്പോഴും സ്വിഗ്ഗിയില്‍ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ കഴിയുമല്ലോ…… അവന്‍ ജയിച്ചു.’ ഇങ്ങനെയായിരുന്നു ട്വീറ്റ്.

മുസ്‌ലിമിന് സ്ഥാനാര്‍ഥിത്വം നല്‍കില്ലെന്ന് കര്‍ണാക മന്ത്രി കെ എസ് ഈശ്വരപ്പ

തമാശ രൂപേണയുള്ള ട്വീറ്റിന് തമാശ രൂപത്തില്‍ തന്നെ സ്വിഗ്ഗിയും മറുപടി ട്വീറ്റ് നല്‍കി. ‘ ക്ഷമിക്കണം, ഞങ്ങള്‍ക്ക് വിദ്യാഭ്യാസം തിരികെ നല്‍കാനാകില്ല ‘ എന്നായിരുന്നു സ്വിഗ്ഗിയുടെ മറുപടി ട്വീറ്റ്.

എന്നാല്‍ സ്വിഗ്ഗിയുടെ കമന്റ് മറ്റൊരര്‍ത്ഥത്തിലെടുത്ത ചിലര്‍ സംഭവം വിവാദമാക്കുകയായിരുന്നു. നിമോ തായ് അക്കൗണ്ടില്‍ ‘ ഭക്ത് ‘ എന്ന് ഉദ്ദേശിക്കുന്നത് ഹിന്ദുക്കളെയാണെന്നും ഹിന്ദുക്കള്‍ക്ക് വിദ്യാഭ്യാസമില്ലെന്നാണ് സ്വിഗ്ഗി മറുപടി ട്വീറ്റിലൂടെ ഉദ്ദേശിച്ചതെന്നുമൊക്കെ പറഞ്ഞ ചിലര്‍ സ്വിഗ്ഗിയെ ബോയ്കോട്ട് ചെയ്യണമെന്നുള്‍പ്പെടെ ഹാഷ്ടാഗുമായി രംഗത്തെത്തുകയായിരുന്നു. എന്നാല്‍ സ്വിഗ്ഗിയ്ക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group