ബെംഗളൂരു: സംസ്ഥാനത്ത് സ്കൂൾ തുറക്കുന്ന കാര്യം ചർച്ചചെയ്യാൻ ബുധനാഴ്ച മുതൽ മൂന്നുദിവസത്തേക്ക് ബെംഗളൂരുവിൽ ഉദ്യോഗസ്ഥരുടെ യോഗം പ്രാഥമിക വിദ്യാഭ്യാസമന്ത്രി എസ്. സുരേഷ് കുമാർ വിളിച്ചുചേർത്തിട്ടുണ്ട്. സ്കൂളുകളും പ്രീയൂണിവേഴ്‌സിറ്റി കോളേജുകളും തുറക്കുന്ന കാര്യത്തിൽ സർക്കാർ വെള്ളിയാഴ്ചയ്ക്കുള്ളിൽ അന്തിമതീരുമാനമെടുക്കും.
ഡിസംബറോടുകൂടി ഘട്ടംഘട്ടമായി ക്ലാസുകൾ തുടങ്ങാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. സ്കൂളുകളിലെ ശൗചാലയത്തിന്റെ ലഭ്യത, കുടിവെള്ളം, ക്ലാസ് മുറികൾ എന്നിവ സംബന്ധിച്ച വിശദമായ റിപ്പോർട്ട് നൽകാൻ എല്ലാ ബ്ലോക്ക് എജ്യുക്കേഷൻ ഉദ്യോഗസ്ഥരോടും ആവശ്യപ്പെട്ടിട്ടുണ്ട്
കോവിഡ് ബാധയിൽ ഇന്നും കുറവ് , കർണാടകയിലെ ഏറ്റവും പുതിയ കോവിഡ് കണക്കുകൾ പരിശോധിക്കാം
സ്കൂളുകളിൽ വിദ്യാർഥികൾക്ക് കുടിക്കാൻ ചൂടുവെള്ളം ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് കമ്മിഷണർ അൻപുകുമാർ പറഞ്ഞു. വിദ്യാർഥികളുടെ സുരക്ഷയ്ക്കായി കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കും