Home Featured കോടിയേരി ആവശ്യപ്പെട്ടത് അവധി; പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച്‌ സി.പി.എം സെക്രട്ടേറിയറ്റ്

കോടിയേരി ആവശ്യപ്പെട്ടത് അവധി; പാര്‍ട്ടി സെക്രട്ടറിയുടെ ആവശ്യം അംഗീകരിച്ച്‌ സി.പി.എം സെക്രട്ടേറിയറ്റ്

by admin

തിരുവനന്തപുരം: മകനുമായി ബന്ധപ്പെട്ട് വിവാദങ്ങള്‍ക്കിടയിലും ആരോഗ്യപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും അവധി നല്‍കണമെന്നാണ് സി.പി.എം സെക്രട്ടേറിയറ്റിനോട് ആവശ്യപ്പെട്ടത്. കേടിയേരിയുടെ ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നു. ഇതിനു പിന്നാലെയാണ് ഇടതു മുന്നണി കണ്‍വീനര്‍ കൂടിയായ എ. വിജയരാഘവന് പാര്‍ട്ടി സെക്രട്ടറയുടെ ചുമതല നല്‍കിയത്.

വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു; ആനുകൂല്യം രണ്ട് കോടി രൂപ വരെയുള്ള വീടുകള്‍ക്ക്

ഹാഷിഷ് ഓയിലുമായി ബെംഗളൂരൂവില്‍ 3 മലയാളികള്‍ പിടിയില്‍

ബംഗളുരു മയക്കു മരുന്ന് കേസുമായി ബന്ധപ്പെട്ട് മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫേഴ്സ്മെന്റ് കസ്റ്റഡിയിലെടുത്ത സാഹചര്യത്തില്‍ സി.പി.എം കേന്ദ്ര- സംസ്ഥാന നേതൃത്വങ്ങള്‍ കോടിയേരി ബാലകൃഷ്ണന് പിന്തുണ നല്‍കിയിരുന്നു. മകന്‍ ചെയ്ത തെറ്റിന് താന്‍ ഉത്തരവാദിയല്ലെന്ന് കോടിയേരി ബാലകൃഷ്ണനും മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപ്രതീക്ഷിതമായി കോടിയേരി സ്ഥാനമൊഴിഞ്ഞത്.

നവംബര്‍ 26 ന് ദേശീയ പണിമുടക്ക്

അതേസമയം ബന്ധപ്പെട്ട വിവാദമല്ല, ആരോഗ്യപ്രശ്നങ്ങളാണ് കോടിയേരിയുടെ സ്ഥാനമൊഴിയലിന് പിന്നിലെന്നാണ് സി.പി.എം നേതാക്കളും വിശദീകരിക്കുന്നത്. തുടര്‍ ചികിത്സയ്ക്ക് പാര്‍ട്ടി അനുവാദം നല്‍കുകയാണ് ചെയ്തതെന്ന് സംസ്ഥാന കമ്മിറ്റി അംഗം എം.വി ഗോവിന്ദന്‍ മാധ്യമങ്ങളെ അറിയിച്ചിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ഉള്‍പ്പെടെ ഈ സമീപനമാകും സി.പി.എം സ്വീകരിക്കുകയെന്ന സൂചനയാണ് നേതാക്കളുടെ പ്രതികരണത്തിലൂടെ വ്യക്തമാകുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group