Home covid19 ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; മരണം 11 ആയി, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ആന്ധ്രാപ്രദേശില്‍ കൊവിഡ് കെയര്‍ സെന്ററില്‍ വന്‍ തീപിടുത്തം; മരണം 11 ആയി, നിരവധി പേര്‍ക്ക് പൊള്ളലേറ്റു

by admin

ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ കൊവിഡ് ആശുപത്രിയായി ഉപയോഗിച്ച ഹോട്ടലിന് തീപ്പിടിച്ച് 11 പേര്‍ മരിച്ചു. വിജയവാഡയിലെ ഹോട്ടലില്‍ ഇന്ന് രാവിലെയാണ് തീപിടുത്തം ഉണ്ടായത്. മുപ്പതോളം പേരെ ഇതിനോടകം രക്ഷപ്പെടുത്തി. അപകടത്തില്‍ നിരവധി പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.

രക്ഷപ്പെടുത്തിയവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഫയര്‍ ഫോഴ്സിന്റെയും പോലീസിന്റെയും നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.

മെസ്സി അത്ഭുതം തന്നെ!! നാപോളിയെ തകര്‍ത്തെറിഞ്ഞ് ബാഴ്സലോണ ചാമ്ബ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍

സ്വകാര്യ ആശുപത്രി ഞായറാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെ ഉണ്ടായ തീപിടുത്തത്തില്‍ മരണം 11 ആയി . കോവിഡ് -19 കെയര്‍ സെന്ററായി മാറിയ ഹോട്ടലില്‍ആണ് തീപിടുത്തമുണ്ടായത്. സംഭവ സമയത്ത് 30 ഓളം കോവിഡ് -19 രോഗികള്‍ ചികിത്സയിലായിരുന്നു. പ്രാഥമിക വിവരമനുസരിച്ച്‌ ഇലക്‌ട്രിക് ഷോര്‍ട്ട് സര്‍ക്യൂട്ട് തീപിടിത്തത്തിന് കാരണമാണെന്ന് പറയപ്പെടുന്നു.

കുട്ട ചെക്ക്പോസ്റ്റ് തുറന്നു : മുത്തങ്ങയിലും ഗതാഗതം നേരിയ രീതിയിൽ പുനഃസ്ഥാപിച്ചു തുടങ്ങി

സംഭവത്തില്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് ജഗന്‍ മോഹന്‍ റെഡ്‌ഡി അന്വേഷണം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ നല്‍കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. കൂടാതെ മരിച്ചവരുടെ കുടുംബത്തിന് 50 ലക്ഷം രൂപ സഹായം പ്രഖ്യാപിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവര്‍ എത്രയുംപെട്ടെന്ന സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. സാധ്യമായ എല്ലാ നല്‍കുമെന്നും അദ്ദേഹം ഉറപ്പു നല്‍കി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group