വിദ്യാനഗറില്‍ ചക്ക മുറിക്കുന്നതിനിടെ അബദ്ധത്തില്‍ കത്തിയിലേക്ക് വീണു എട്ടു വയസുകാരന് ദാരുണാന്ത്യം.ബെള്ളൂറടുക്ക സ്വദേശി ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്.കുട്ടി കളിക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്.
വിദ്യാനഗര്‍ പാടിയില്‍ മാതാവ് സുലേഖ കൊടുവാള്‍ ഘടിപ്പിച്ചുവെച്ച പലകയില്‍ ചക്ക മുറിക്കുന്നതിനിടെ കുട്ടി കാല്‍ തെന്നി കത്തിയിലേക്ക് വീഴുകയായിരുന്നു. കുട്ടിയുടെ നെഞ്ചിന്റെ ഇടത് ഭാഗത്താണ് ആഴത്തിലുള്ള മുറിവേറ്റത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
എയര്‍പോര്‍ട്ടിലെത്തിയപ്പോള്‍ ആരാധകര്‍ വളഞ്ഞു; തിക്കിലും തിരക്കിലും പെട്ട് അജിത്തിന് പരിക്ക്
തമിഴ് നടൻ അജിത്തിന് പരിക്ക്. പത്മഭൂഷണ്‍ പുരസ്‌കാരം രാഷ്ട്രപതി ദ്രൗപതി മുര്‍മുവില്‍ നിന്നും ഏറ്റുവാങ്ങിയ ശേഷം ന്യൂഡല്‍ഹിയില്‍ നിന്നും ചെന്നൈയില്‍ എത്തിയതായിരുന്നു അജിത്.നടനെ സ്വീകരിക്കാൻ വൻ ജനക്കൂട്ടം ആണ് ചെന്നൈ എയർപോർട്ടിലെത്തിയത്. ആരാധകർ വളഞ്ഞതോടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് അജിത്തിന്റെ കാലിന് പരിക്കേൽക്കുകയായിരുന്നു.
പരിക്കേറ്റ അജിത്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുകയും ചെയ്തു. ഇന്ന് വൈകുന്നേരം നടനെ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തു.അതേസമയം നടൻ വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആരാധകർ സമൂഹമാധ്യമങ്ങളിൽ കുറിക്കുന്നുണ്ട്. അതേസമയം പേടിക്കേണ്ട സാഹചര്യമൊന്നുമില്ലെന്നും ചെറിയ പരിക്ക് ആണ് അദ്ദേഹത്തിന് ഉള്ളതെന്നും അജിത്തിന്റെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് തമിഴ് മാധ്യമങ്ങൾ അടക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അജിത് കുമാര്‍ നായകനായ ഏറ്റവും പുതിയ ചിത്രം ഗുഡ് ബാഡ് അഗ്ലി ബോക്സ് ഓഫീസില്‍ 200 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. ‘മാര്‍ക്ക് ആന്‍റണി’യുടെ വിജയത്തിന് ശേഷം അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത ചിത്രം ആക്ഷന്‍ കോമഡി ഗണത്തില്‍ പെടുന്ന ഒന്നാണ്.