Home കർണാടക സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ : ഡി കെ ശിവകുമാർ മുഖ്യ മന്ത്രിയെ കണ്ടു

സോണിയ ഗാന്ധിക്കെതിരെ എഫ് ഐ ആർ : ഡി കെ ശിവകുമാർ മുഖ്യ മന്ത്രിയെ കണ്ടു

by admin
dk shiva kumar meets yedhyurappa to withdraw the FIR against sonia gandhi

ശിവമോഗ / ബെംഗളൂരു: പ്രധാനമന്ത്രി കെയർ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ച് പാർട്ടിയുടെ ഔദ്യോഗിക ട്വിറ്റെർ ഹാൻഡിൽ പോസ്റ്റ് ചെയ്ത ട്വീറ്റുമായി ബന്ധപ്പെട്ടു കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിക്കെതിരെ ശിവമോഗയിലെ സാഗർ താലൂക്കിൽ കേസ് രജിസ്റ്റർ ചെയ്തു.

സെക്ഷൻ 153 കലാപം ഉണ്ടാകുന്നതിനു വേണ്ടി പ്രകോപിപ്പിക്കുക , ഐപിസിയുടെ 505 പൊതു കുഴപ്പങ്ങൾക്ക് ഉതകുന്ന പ്രസ്താവനകൾ – എന്നിവ പ്രകാരം എഫ് ഐ ആർ രജിസ്റ്റർ ചെയ്തു .

“പി‌എം-കെയർസ് ഫണ്ട് കുടിയേറ്റക്കാരെ കയറ്റുന്നതിനോ വിദേശത്ത് നിന്ന് ഇന്ത്യക്കാരെ തിരിച്ചയക്കുന്നതിനോ സാമ്പത്തിക ഉത്തേജനം നൽകുന്നതിനോ ഉപയോഗിക്കുന്നില്ലെങ്കിൽ, അത് എന്തിനാണ് ഉപയോഗിക്കുന്നത് ” എന്നായിരുന്നു ട്വീറ്റ് .മെയ് 11 ന് വൈകുന്നേരം 6 മണിക്ക് ഐ‌എൻ‌സി ഇന്ത്യ ട്വിറ്റർ അക്കൗണ്ടിലായിരുന്നു പോസ്റ്റ് ചെയ്തത് .

വ്യാഴാഴ്ച കർണാടകപ്രദേശ് കോൺഗ്രസ് കമ്മിറ്റി ചീഫ് ഡി കെ ശിവകുമാർ മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയെ കണ്ടു എഫ്‌ഐആർ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടു. ആഭ്യന്തരമന്ത്രി ബസവരാജ് ബോമ്മായിയുമായി ചർച്ച നടത്താമെന്നും ഇടപെടലുകൾ നടത്താമെന്നും മുഖ്യമന്ത്രി ഡി കെ ശിവകുമാറിനോട് ഉറപ്പു നൽകി.

bangalore malayali news portal join whatsapp group

ബിജെപി പ്രവർത്തകനാണെന്ന് അവകാശപ്പെടുന്ന പ്രവീൺ എന്നയാളാണ് പരാതി നൽകിയത് “തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരാതിക്കാരൻ രാഷ്ട്രീയ ലക്ഷ്യത്തോടെ പരാതി നൽകിയിരിക്കുന്നത്. എന്ന് ശിവകുമാർ പറഞ്ഞു. യാതൊരു അടിസ്ഥാനവുമില്ലാത്ത
പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് പ്രസിഡണ്ട് കൂട്ടിച്ചേർത്തു .

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group