Home Featured കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും

കൂട്ട പിരിച്ചു വിടലുമായി കമ്പനികൾ :ബെംഗളൂരു ഐ ടി മേഖലയെ സാരമായി ബാധിക്കും

by admin

ബാംഗ്ലൂരു : വി വർക്കിന്റെ ഇന്ത്യൻ ഫ്രാൻഞ്ചൈസ് അവരുടെ 100 തൊഴിലാളികളെ അതായത് അവരുടെ മൊത്തം തൊഴിലാളികളുടെ 20% പിരിച്ചു വിട്ടതായി കമ്പനി അധികൃതർ അറിയിച്ചു . കോവിഡ് മൂലം രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇങ്ങനെ ഒരു തീരുമാനം എടുക്കാൻ കമ്പനിയെ നിർബന്ധിതരാക്കിയത്.

1.3 ബില്യൺ ആൾക്കാരെ വീട്ടിലിരുത്തുകയും ബിസിനസ് അടച്ചിടാൻ നിര്ബന്ധിതരാകുകയും ചെയ്തിരുന്നു ഈ ലോക്കഡോൺ കാലത്തു . കോവിഡ് 19 വ്യാപാര മേഖലയെ സാരമായി ബാധിച്ചിരുന്നു , ഇതിന്റെ ഫലമായി സോമാറ്റോ , സ്വിഗ്ഗി തുടങ്ങിയ നിരവധി സ്റ്റാർട്ടപ്പ് കമ്പനികൾ അവരുടെ കമ്പനിയിലെ ജോലിക്കാരെ വെട്ടികുറച്ചിരുന്നു .

2020 ഒക്ടോബറോടെ കമ്പനി ലാഭത്തിലാകുമെന്ന് കഴിഞ്ഞ വർഷം ഒക്ടോബറിൽ വി വർക്ക് ഇന്ത്യയുടെ ചീഫ് ഷെയർഹോൾഡർ ജിത്തു വിർവാനി പറഞ്ഞിരുന്നു. എന്നാൽ അപ്രതീക്ഷിത പ്രതി സന്ധി കമ്പനിയെ പിരിച്ചുവിടലിനും നിര്ബന്ധിതരാക്കി .

ഐ ടി മേഖലയിൽ പൊതുവിൽ നല്ലൊരു ശതമാനം കമ്പനികളും പിരിച്ചു വിടലിനൊരുങ്ങി . ബെംഗളൂരു പോലുള്ള ടെക് ഹബ്ബുകളെ ലോക്കഡോൺ പ്രതിസന്ധി നന്നായി ബാധിക്കുമെന്നാണ്‌ കണക്കുകൾ .
സാമ്പത്തിക പ്രതിസന്ധി മൂലം മിക്ക കമ്പനികളും ശമ്പളം പകുതിയാക്കുകയോ കൂട്ട പിരിച്ചു വിടലോ ചെയ്യുന്നുണ്ട് .പതിനായിരക്കണക്കിന് സ്റ്റാർട്ടപ്പ് കമ്പനികളാണ് നഗരത്തിൽ മാത്രം ഓരോ വർഷങ്ങളിലും രജിസ്റ്റർ ചെയ്യുന്നത് .

bangalore malayali news portal join whatsapp group for latest update

നോർക്ക രെജിസ്ട്രേഷൻ : https://norkaroots.org/
കേരള സർക്കാരിന്റെ യാത്ര പാസ്സിന് വേണ്ടി അപേക്ഷിക്കേണ്ട ലിങ്ക് : https://covid19jagratha.kerala.nic.in/home/addDomestic
കർണാടക സേവാ സിന്ധു രെജിസ്ട്രേഷൻ : https://sevasindhu.karnataka.gov.in/

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group