Home ചെന്നൈ സര്‍ക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ, സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടു; വിജയിക്ക് രാഹുലിന്‍റെ അഭിനന്ദനം

സര്‍ക്കാരുണ്ടാക്കാൻ അതിവേഗ നീക്കവുമായി ടിവികെ, സിപിഎം നേതൃത്വത്തെ ബന്ധപ്പെട്ടു; വിജയിക്ക് രാഹുലിന്‍റെ അഭിനന്ദനം

ചെന്നൈ: തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴക വെട്രി കഴകത്തിന്റെ (ടി വി കെ) അമ്പരപ്പിക്കുന്ന മുന്നേറ്റത്തിന് പിന്നാലെ സർക്കാരുണ്ടാക്കാൻ വിജയിന്‍റെ അതിവേഗ നീക്കം.107 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും ടി വി കെയ്ക്ക് 118 എന്ന മാന്ത്രിക സംഖ്യ തൊടാനായില്ല. 234 അംഗ നിയമസഭയില്‍ കേവല ഭൂരിപക്ഷത്തിന് 11 സീറ്റ് അകലമുള്ള സാഹചര്യത്തില്‍ സർക്കാരുണ്ടാക്കാൻ വിജയ് ചടുല നീക്കത്തിലാണ്.ഇതിന്‍റെ ഭാഗമായി വിജയ് സി പി എം നേതൃത്വവുമായടക്കം ബന്ധപ്പെട്ടിട്ടുണ്ട്. എം കെ സ്റ്റാലിന്‍റെ ഡി എം കെ സഖ്യത്തില്‍ മത്സരിച്ച്‌ ജയിച്ച 2 എം എല്‍ എമാരുള്ള സി പി എമ്മിനെ ഒപ്പം നിർത്താനാണ് ടി വി കെയുടെ ശ്രമം.എന്നാല്‍ ഇക്കാര്യത്തില്‍ നിലവില്‍ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും രാഷ്ട്രീയ സാഹചര്യങ്ങള്‍ പരിഗണിച്ചേ മുന്നോട്ട് പോകൂ എന്നുമാണ് സി പി എം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.പദ്മനാഭപുരം, കീഴ്വേലൂർ എന്നീ സീറ്റുകളിലാണ് തമിഴ്‌നാട്ടില്‍ സി പി എം വിജയിച്ചത്. സി പി എമ്മിനൊപ്പം മറ്റുള്ളവരെയും വിജയ് ബന്ധപ്പെടുന്നതായാണ് വിവരം.

You may also like

error: Content is protected !!
Join Our WhatsApp Group