Home covid19 മൂന്നാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,രോഗശമന നിരക്ക് 37.1% ആയിഉയർന്നു:ബംഗളൂരുവിൽ മാത്രം 2,036 കേസുകൾ

മൂന്നാം ദിവസവും കർണാടകയിൽ അയ്യായിരം കടന്നു കോവിഡ്,രോഗശമന നിരക്ക് 37.1% ആയിഉയർന്നു:ബംഗളൂരുവിൽ മാത്രം 2,036 കേസുകൾ

by admin
covid19 karnataka cases are increasing

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 5,072 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 70 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 55,388 പേരാണ് സജീവ കോവിഡ് രോഗികൾ .

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് സംസ്ഥാനത്ത് 2,403 രോഗികൾ അസുഖം മാറി ആശുപത്രി വിട്ടു അതിൽ 686 പേരും ബാംഗ്ലൂരിൽ നിന്നുള്ളവരാണ് അതോടെ സംസ്ഥാനത് ആകെ രോഗ ശമനമുണ്ടായത് 33,750 പേർക്കാണ് ,രോഗശമന നിരക്ക് 37.1% ആയി .

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 2,036 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് 30 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു.

കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group