Home covid19 ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം

ബംഗളുരുവിൽ ഇനി കോവിഡ് ടെസ്റ്റ് തികച്ചും സൗജന്യം ,198 വാർഡുകളിലും സൗകര്യമൊരുക്കി ബിബിഎംപി:സൗജന്യ പരിശോധന ലഭ്യമാകുന്നതെങ്ങനെയെന്നു നോക്കാം

by admin

ബംഗളുരു : ബംഗളുരുവിൽ ബിബിഎംപി പരിധിയിലുള്ള 198 വാർഡുകളിലും സൗജന്യ കോവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തി ബിബിഎംപി.അതാതു ബിബിഎംപി സോണുകളിലുള്ള സോണൽ ഓഫീസ് നമ്പറുകളിലേക്കു വിളിച്ചു സൗജന്യ കോവിഡ് പരിശോധന സൗകര്യം ലഭ്യമാക്കാം .എന്നാൽ സ്വകാര്യ ആശുപത്രികളിലും ലാബുകളിലും കോവിഡ് പരിശോധന സൗജന്യമല്ല.അവർക്കു സർക്കാർ നിശ്ചയിച്ചിട്ടുള്ള തുക രോഗികളിൽ നിന്നും ഈടാക്കാം.


“ചെറിയ വേതനത്തിൽ ജോലിചെയ്യുന്ന ദിവസ വേതനക്കാർ ഉൾപ്പെടെയുള്ളവർ മൂവായിരം മുതൽ അയ്യായിരം രൂപ വരെ മുടക്കി കോവിഡ് പരിശോധനയ്ക്കു തയ്യാറാവുന്നില്ല .പരിശോധന സൗജന്യമാക്കുക വഴി കോവിഡ് വ്യാപനം ഒരുപരിധിവരെയെങ്കിലും തടയാനാകും “ ബിബിഎംപി കമ്മീഷണർ എൻ മഞ്ജുനാഥ പ്രസാദ് പറഞ്ഞു . നഗരത്തിലെ 141 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും കോവിഡ് പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട് ,കൂടാതെ 70 ചലിക്കുന്ന യൂണിറ്റുകളും നഗരത്തിലെ കണ്ടൈൻമെൻറ് സോണുകൾ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ പ്രവർത്തിക്കും.

ബംഗളുരുവിൽ നിലവിൽ 5000 റെസ്റ്റുകളാണ് ദിനം പ്രതി നടത്തുന്നത് മുംബൈ ഡൽഹി പോലുള്ള നഗരങ്ങളെ അപേക്ഷിച്ചു അത് വളരെ കുറഞ്ഞ അളവിലുള്ള പരിശോധനയാണ് അതുകൊണ്ടു സർക്കാരിനോട് ബിബിഎംപി 1 ലക്ഷം ആന്റിജൻ ടെസ്റ്റ് കിറ്റുകൾ കൂടി ആവശ്യപ്പെട്ടിട്ടുണ്ട് ,കഴിഞ്ഞയാഴ്ച ലഭിച്ച 50000 കിറ്റുകൾ ഉടനെ തീരും .
പ്രൈമറി സെക്കണ്ടറി കോണ്ടാക്ടുകൾ കൂടുതലുള്ള പ്രദേശങ്ങളിലും കണ്ടൈൻമെൻറ് സോണുകളിലുമായിരിക്കും മൊബൈൽ ടെസ്റ്റിംഗ് യൂണിറ്റുകൾ സഞ്ചരിക്കുക , സൗജന്യ കോവിഡ് ടെസ്റ്റ് സൗകര്യം ഉപയോഗപ്പെടുത്തുന്നതിനായി സർക്കാർ ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി പരസ്യങ്ങളും ചെയ്തു തുടങ്ങിയിട്ടുണ്ട് .

സൂക്ഷിക്കുക: കൊവിഡിന്റെ മറവിലും തട്ടിപ്പുമായി സൈബര്‍ കള്ളന്‍മാര്‍

സൗജന്യ കോവിഡ് പരിശോധന സൗകര്യം ലഭ്യമാക്കുന്നതിനായി താഴെ കൊടുത്തിരിക്കുന്ന സോണൽ ഓഫീസ് നമ്പറുകളിൽ വിളിക്കാം

കോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group