Home covid19 കോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി

കോവിഡ് ബാധിച്ചു മലയാളി സോഫ്റ്റ്‌വെയർ എഞ്ചിനീയർ ബംഗളുരുവിൽ മരണപ്പെട്ടു : കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി

by admin

ബെംഗളൂരു : കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി സോഫ്റ്റ് വെയർ എഞ്ചിനീയർ ബംഗളുരുവിൽ വ്യാഴാഴ്ച മരണപ്പെട്ടു . ഇതോടെ കർണാടകയിൽ കോവിഡ് ബാധിച്ചു മരിക്കുന്ന മലയാളികളുടെ എണ്ണം ആറായി

എറണാകുളം അങ്കമാലി അരീക്കൽ സ്വദേശിയായ ലാൽ സെബാസ്റ്റ്യനാണ് മരിച്ചത്. ബെംഗളൂരു മാരുതി സേവാ നഗറിലായിരുന്നു താമസം. വിപ്രോയിൽ സിഐഎസ് ഡെലിവറി ഹെഡ്ഡായ ലാൽ സെബാസ്റ്റ്യനെ രോഗലക്ഷണങ്ങൾ ഉള്ളതിനാൽ തുടർന്ന് പരിശോധന നടത്തുകയും പിന്നീട് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് മദർ തെരേസ റോഡിലെ സെന്റ് ഫിലോമിനാസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. രോഗം ഗുരുതരമായതിനാൽ വെന്റിലേറ്ററിലേക്ക് മാറ്റി. വ്യാഴാഴ്ച പുലർച്ചയോടെ മരണണപ്പെടുകയായിരുന്നു.

കർണാടകയിൽ ആഗസ്ത് 1 മുതൽ രാത്രി കർഫ്യു ഉണ്ടാവില്ല ,ഞായറാഴ്ച ലോക്ക്ഡൗണും പിൻവലിച്ചു ;കണ്ടൈൻമെൻറ് സോണുകളിൽ നിയന്ത്രണം തുടരും

ഭാര്യ നീതി മാണി. മക്കൾ ജോയൽ, ജോഷാ. പിതാവ് : എ ജെ ദേവസിക്കുട്ടി (മുൻ അസി.എജ്യൂക്കേഷൻ ഓഫീസർ), മാതാവ് : റോസമ്മ (റിട്ട. അധ്യാപക).

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group