Home covid19 രോഗികള്‍ പെരുകുന്നു, കേരളത്തില്‍ കൊവിഡ് രോഗികള്‍ 7000 വരെയാകുമെന്ന് ആരോഗ്യ വകുപ്പ്

രോഗികള്‍ പെരുകുന്നു, കേരളത്തില്‍ കൊവിഡ് രോഗികള്‍ 7000 വരെയാകുമെന്ന് ആരോഗ്യ വകുപ്പ്

by admin

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ഏഴായിരം വരെയെത്തുമെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. കോവിടിന്റെ ഇപ്പോഴത്തെ പോക്ക് അതാണ് കാണിക്കുന്നത്. രോഗികളുടെ എണ്ണം വളരെ കുറവായിരുന്ന കേരളത്തില്‍ ഇപ്പോള്‍ നേരെ തിരിച്ചായി. അഞ്ഞൂറ് രോഗികളുണ്ടായത് 90 ദിവസം കൊണ്ടാണ്. എന്നാല്‍ ഇപ്പോള്‍ അഞ്ച് ദിവസം കൊണ്ട് പുതുതായി 500 രോഗികളുണ്ടായി. ആ രീതിയിലായി രോഗികളുടെ കുതിപ്പ്. മൊത്തം രോഗികളുടെ എണ്ണം രണ്ടാരത്തിലധികവും.

ജനുവരി 30ന് തൃശൂരിലെ വിദ്യാര്‍ത്ഥിനിക്കാണ് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. മേയ് ആദ്യവാരത്തിലാണ് രോഗബാധിതരുടെ എണ്ണം അഞ്ഞൂറിലെത്തിയത്. മേയ് 7 മുതല്‍ 27 വരെയുളള ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം ആയിരമായി. വിദേശികളുടെ വരവ് കൂടിയതോടെ രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരുന്നു. ആയിരം തികഞ്ഞതിനു ശേഷമുള്ള പത്തു ദിവസം കൊണ്ടാണ് രോഗബാധിതര്‍ രണ്ടായിരം കടന്നത്.

ബാംഗ്ലൂർ മലയാളി വാർത്തയുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാവാൻ 9895990220 എന്ന നമ്പറിൽ മെസ്സേജ് ചെയ്യാം  

33 ആരോഗ്യപ്രവര്‍ത്തകരുള്‍പ്പെടെ 153 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. മരണസംഖ്യ 16 ആയി. വളരെ വേദനാജനകമായ സ്ഥിതിയാണിത്. കൊവിഡിനെ പിടിച്ചു നിറുത്തുന്നതില്‍ അഭിമാനം കൊണ്ട കേരളം അതിന്‍െറ ട്രാക്കില്‍ നിന്ന് വഴിതെറ്റിപ്പോകുന്നു. വിദേശികളും അന്യദേശത്തുള്ളവരും വരാന്‍ തുടങ്ങിയതോടെയാണ് രോഗികളുടെ എണ്ണം കൂടിയത്. പുറത്ത് നിന്ന് ആരും വരാതിരിക്കുകയും എല്ലാവരും വീടുകളില്‍ കഴിയുകയും ചെയ്ത നാളുകളില്‍ രോഗത്തെ പിടിച്ചു നിറുത്താനായി. അത് മാറിയപ്പോള്‍ കടന്നല്‍ കൂട് ഇളകിയതുപോലെ രോഗികള്‍ പെരുകാനും തുടങ്ങി. ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയതോടെ ജനങ്ങള്‍ പുറത്തേക്കിറങ്ങിയിരിക്കുകയാണ്. ഇപ്പോഴാണ് രോഗികളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നതും. വളരെ സൂക്ഷിച്ചില്ലെങ്കില്‍ സ്ഥിതി വളരെ ഗുരുതരമാകും. ആ ബോധം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്.

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group