Home covid19 കർണാടകയിൽ ഇന്ന് 3,648 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 72 : ബംഗളൂരുവിൽ മാത്രം 1,452 കേസുകൾ, മരണം 31 ,രോഗമുക്തി 730

കർണാടകയിൽ ഇന്ന് 3,648 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 72 : ബംഗളൂരുവിൽ മാത്രം 1,452 കേസുകൾ, മരണം 31 ,രോഗമുക്തി 730

by admin

ബംഗളുരു: കഴിഞ്ഞ 24 മണിക്കൂറിൽ കർണാടകയിൽ 3,648 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു . സംസ്ഥാനത്തു 72 പേർകോവിഡ് ബാധിച്ചു മരണപ്പെടുകയും ചെയ്തു . നിലവിൽ 42,216 പേരാണ് അസുഖം ബാധിച്ച വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത് കർണാടകയിൽ ഇതുവരെയായി 1,403 പേരാണ് കോവിഡ് ബാധിച്ചു മരണപ്പെട്ടത്.

രോഗികളുടെ എണ്ണം കൂടുന്നത് പോലെ തന്നെ രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടിയത് ഒരല്പം ആശ്വാസം പകരുന്നു . ഇന്ന് മാത്രം 730 പേരാണ് അസുഖം ഭേദമായി ആശുപത്രിവിട്ടത് അതോടെ ഇതുവരെയായി അസുഖം മാറിയവരുടെ എണ്ണം 23,795 ആയി .

 കേരളത്തിൽ  ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 794 പേര്‍ക്ക്; 519 പേര്‍ക്ക് സമ്പര്‍ക്കം  

ബംഗളുരു നഗരത്തിൽ ഇന്നും കോവിഡ് വ്യാപനം ക്രമാതീതമായി വർധിച്ചു . കഴിഞ്ഞ കുറെ ദിവസങ്ങളിലേത് പോലെ തന്നെ ഇന്നും തലസ്ഥാന നഗരമായ ബംഗളുരുവിൽ തന്നെയാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തിട്ടുള്ളത് .ഇന്ന് സർക്കാർ പുറത്തിറക്കിയ ബുള്ളറ്റിൻ പ്രകാരം സംസ്ഥാനത്തു റിപ്പോർട്ട് ചെയ്യപ്പെട്ട കേസുകളിൽ 1,452 കോവിഡ് പോസിറ്റീവ് കേസുകളും ബംഗളുരുവിൽ നിന്നുള്ളവരാണ് . 31 പേര് ബംഗളുരുവിൽ ഇന്നലെ കോവിഡ് ബാധിച്ചു മരണപ്പെട്ടു .

 കോവിഡ്ബാധിച്ചവരുടെ ജില്ലാ തിരിച്ചുള്ള കണക്കുകൾ   



You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group