Home covid19 കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗം സ്ഥിരീകരിച്ചത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്

കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗം സ്ഥിരീകരിച്ചത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്

by admin

കണ്ണൂര്‍: കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം മാത്രം കുന്നോത്തുപറമ്പ് സ്വദേശികളായ എട്ട് പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പ്രദേശത്തെ ഒരു മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവരിലാണ് രോഗം വ്യാപിക്കുന്നത്.

ജൂണ്‍ 28ന് പാനൂര്‍ അണിയാരത്തെ മരണ വീട്ടില്‍ എത്തിയ കുന്നോത്ത് പറമ്പ് സ്വദേശികളായ എട്ട് പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. നേരത്തെ ഇവിടെ പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതില്‍ ആയിഷ എന്ന സ്ത്രീ ഇക്കഴിഞ്ഞ ഞായറാഴ്ച മരിച്ചു. അതേസമയം നാദാപുരം തൂണേരിയിലെ കൊവിഡ് രോഗികളിലൊരാള്‍ പാനൂരിലെ മരണ വീട്ടില്‍ എത്തിയതായി സൂചനയുണ്ട്.

അതേസമയം സമ്പര്‍ക്ക രോഗികളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ മേഖലയിലെ നാല് പോലീസ് സ്റ്റേഷന്‍ പരിധികള്‍ പൂര്‍ണ്ണമായും കണ്ടെയിന്‍മെന്റ് സോണായി പ്രഖ്യാപിച്ചിരിക്കുകയാണ്. കൂത്തുപറമ്പ്, പാനൂര്‍, ന്യൂമാഹി, ചൊക്ലി പോലിസ് സ്റ്റേഷന്‍ പരിധിയിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുുത്തിയിരിക്കുന്നത്. ഈ മേഖലകളില്‍ അവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്ക് രാവിലെ എട്ടു മണി മുതല്‍ ഉച്ചയ്ക്ക് 12 മണി വരെ മാത്രം തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നാണ് ജില്ലാ കലക്ടര്‍ വ്യക്തമാക്കിയത്.

ബംഗളുരുവിൽ നിങ്ങൾ കോവിഡ് തീവ്ര ബാധിത പ്രദേശത്താണോ ? വാർഡുകളും ഏരിയകളും തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group