ബാംഗ്ലൂർ :കോവിഡ്- 19 എന്ന മഹാമാരിയിൽ ലോകം മുഴുവൻ ഭീതിയിൽ കഴിയുന്ന സാഹചര്യത്തിൽ ഓഫീസ് മുറികളും, താമസ മുറികളും അണുവിമുക്തമാക്കാൻ കഴിയുന്ന ഒരു ഉപകരണം വികസിപ്പിച്ചെടുത്തിരിക്കുകയാണ് ബാംഗ്ലൂരിലെ മലയാളിയുടെ സ്റ്റാർട്ടപ്പ്. കണ്ണൂർ അഴീക്കോട് സ്വദേശി ബിപിൻ രാജ ഗോപാൽ സ്ഥാപക ഡയറക്ടർ ആയുള്ള റോക് ഫോറെസ്റ് ടെക്നോളജീസാണ് ഇത്തരത്തിലുള്ള ഉപകരണം വികസിപ്പിച്ചെടുത്തത്.
ചെറിയ മേശയുടെ വലിപ്പമുള്ള (യു.വി.കാബിനറ്റ് ) ‘ എൽ.ക്ലിയറോ ‘ എന്നു പേരിട്ടിരിക്കുന്ന ഉപകരണം മുറിക്കുള്ളിലെ വായു വലിച്ചെടുത്തു അണുവിമുക്തമാക്കി പുറത്തു കളയുന്നു. നാലു മണിക്കൂർ കൊണ്ട് മുറിക്കുള്ളിലെ വായു അണുവിമുക്തമാക്കുമെന്ന് ബിബിൻ രാജഗോബൽ പറയുന്നു. കൂടാതെ ഉപകരണത്തിന്റെ ചേമ്പറിനുള്ളിൽ പേഴ്സ് , വാച്ച് , കറൻസി എന്നീ ദിവസേന ഉപയോഗിക്കുന്ന സാധനങ്ങൾ വെച്ചാൽ പത്തു മിനിറ്റ കൊണ്ട് അണുവിമുക്തമാക്കാം . നിലവിൽ ആശുപത്രികൾ സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലാണ് എൽ.ക്ലിയറോ ഉപയോഗിക്കുന്നത്. യു.വി. സാനിറ്റൈസർ പ്രക്രിയയിലൂടെയാണ് അണു നശീകരണം നടത്തുന്നത്. കടകൾ , റെസ്റ്റോറെന്റുകൾ ,ക്ലാസ് മുറികൾ , ബാർബർ ഷോപ്പുകൾ എന്നിവിടങ്ങളിലും എൽ.ക്ലിയറോ ഉപയോഗിക്കാം . ഗുണ നിലവാരത്തിനുള്ള ഇന്റർനാഷണൽ അസോസിയേഷൻ ഓഫ് പ്ലംബിങ് ആൻഡ് മെക്കാനിക്കൽ ഒഫീഷ്യൽസ് (ഐ.എ.പി.എം.ഒ) സെര്ടിഫികറ്റും എൽ.ക്ലിയറോ യു.വി. സംവിധാനത്തിന് ലഭിച്ചിട്ടുണ്ട്.
അൾട്രാവയലറ്റ് രശ്മികൾ ഉപയോഗിച്ച് അണു നശീകരണം നടത്തുന്ന ഉപകരണം നേരത്തേയുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ സാങ്കേതിക വിദ്യയാണ് എൽ.ക്ലിയറോ യിൽ ഉപയോഗിച്ചിട്ടുള്ളതെന്നു ബിബിൻ രാജ ഗോപാൽ പറയുന്നു. ഒരു വൈറസിനും നില്ക്കാൻ കഴിയാത്ത തരത്തിൽ വായുവിനെ മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഇതിന്റെ പ്രത്യേകത . നിലവിൽ ഡോക്ടർമാരും ,സ്വകാര്യ ഓഫീസുകളും എൽ.ക്ലിയറോ ഉപയോഗിക്കുന്നുണ്ടെന്നും ബാംഗ്ലൂരിലെ കമ്പനിയുടെ കീഴിലുള്ള രണ്ടു പ്ലാന്റുകളിലായി ഉത്പാദനം ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം ബാംഗ്ലൂർ മലയാളിയോട് പറഞ്ഞു.
ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുന്ന ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചതായും അദ്ദേഹം പറഞ്ഞു. ദുബായ്, ഖത്തർ എന്നീ രാജ്യങ്ങളിൽ നിന്നും ഓർഡറുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ലൿട്രോണിക്സിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം സ്വകാര്യ കമ്പനികളിൽ പ്രവർത്തിച്ചതിനു ശേഷമാണു സ്വന്തമായി ഒരു സംരംഭം ആരംഭിക്കാൻ ബിബിൻ രാജ ഗോപാൽ തീരുമാനിക്കുന്നത് . 2008 -ൽ ബംഗളൂരുവിൽ ഇലക്ട്രോണിക്സ് ഡിസൈൺ കൺസൾട്ടൻസി ആരംഭിച്ചായിരുന്നു തുടക്കം. പൊതുമേഖലയിലും, സ്വകാര്യ മേഖലയിലുമുള്ള സ്ഥാപനങ്ങളുടെ കൺസൽട്ടൻറ് ആയിട്ട് പ്രവർത്തിച്ചു. തുടർന്ന് 2010 -ൽ ഇലക്ട്രോണിക് ഉപകരണം നിർമാണം ലക്ഷ്യം വെച്ചു സ്വന്തമായി കമ്പനി തുടങ്ങി .എൽ.ഇ.ഡി.,സോളാർ ഉത്പന്നങ്ങളാണ് നിർമിച്ചിരുന്നത് .
ബിബിഎംപി കമ്മീഷണറെ സ്ഥലം മാറ്റി പഴയ കമ്മീഷണറെ തിരിച്ചു കൊണ്ടുവന്നു : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വന്ന ഏകോപനമില്ലായ്മ കാരണം എന്ന് സൂചന
നൂതനമായ ഉത്പന്നങ്ങൾ വിപണിയിലെത്തിച്ചതിനു 2018 -ൽ കേന്ദ്ര സർക്കാരിന്റെ ഇന്നൊവേഷൻ പുരസ്ക്കാരവും ലഭിച്ചു . രണ്ടു വര്‍ഷം മുൻപാണ് റോക് ഫോറസ്റ്റ് ടെക്നോളജീസ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയായത്. കോവിഡ് വ്യാപനത്തെ തുടർന്ന് ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെയാണ് പുതിയ ഉത്പന്നത്തിനായുള്ള ചിന്ത ഉണ്ടായതെന്നും ഇതേക്കുറിച്ചുള്ള ഗവേഷണമാണ് എൽ.ക്ലിയറോ വികസിപ്പിക്കാൻ ഇടയാക്കിയതെന്നും ബിബിൻ രാജ ഗോപാൽ പറഞ്ഞു.
എൽ.ക്ലിയറോ യെ കുറിച്ച് കൂടുതൽ അറിയാനും ഓഫീസ് വീട് ആവശ്യങ്ങൾക്കായി എൽ.ക്ലിയറോ ഓർഡർ ചെയ്യാനും താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ വിളിക്കാം 6366 022 009 , 9480 181 062
- കേരളത്തിൽ ഇന്ന് 593 പേര്‍ക്ക് കോവിഡ്,364 പേര്‍ക്ക് സമ്പർക്കത്തിലൂടെ ; 204 പേര്‍ക്ക് രോഗമുക്തി
- രാജ്യത്ത് ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധനവ്
- ജീവനക്കാര്‍ക്ക് വീണ്ടും ആശ്വാസവുമായി ആമസോണ്‍: വര്‍ക്ക് ഫ്രം ഹോം കാലാവധി 2021 ജനുവരി വരെ നീട്ടി
- വന്നവര്‍ക്ക് വീണ്ടും വരുമോ കോവിഡ്?
- കോവിഡ് സ്ഥിരീകരിച്ചിട്ടും ആശുപത്രിയിലെത്താന്‍ സൗകര്യമൊരുക്കിയില്ല,അവസാനം കർണാടക മുഖ്യമന്ത്രിയുടെ വീട്ടിൽ പ്രതിഷേധം : സംഭവിച്ചത് ഗുരുതരമായ വീഴ്ച
- 160 കിടക്കകൾ സൗകര്യമുള്ള കോവിഡ് ചികിത്സ സെന്റർ എച്.എ,എൽ. ക്യാമ്പസിൽ തയ്യാറായി
- കർണാടകയിൽ ഇന്ന് 3,693 കോവിഡ് പോസിറ്റീവ് , മരണ സംഖ്യ 115 : ബംഗളൂരുവിൽ മാത്രം 2,208 കോവിഡ് കേസുകൾ ,മരണ സംഖ്യ 75
- കേരളത്തിൽ ഇന്ന് 791 പേര്‍ക്ക് കോവിഡ് 19 : 532 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ.
- ബംഗളുരുവിൽ നിങ്ങൾ കോവിഡ് തീവ്ര ബാധിത പ്രദേശത്താണോ ? വാർഡുകളും ഏരിയകളും തിരിച്ചുള്ള കണക്കുകൾ പരിശോധിക്കാം
- മകന് കടുത്ത പനി, ഒരിടത്തും പ്രവേശനം അനുവദിക്കുന്നില്ല’ യെദ്യൂരപ്പയുടെ വീടിന് മുന്നില്‍ പ്രതിഷേധവുമായി യുവാവും കുടുംബവും
- ഡ്രൈവർക്കു കോവിഡ്:ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു ക്വാറന്റൈനിൽ
- മനുഷ്യരുടെ ജീവന് കൊണ്ടുള്ള ‘പരീക്ഷകള്‍’ നിര്‍ത്തിവെക്കണം, വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ഒഴുകിയെത്തിയ സംഭവത്തില്‍ ആഷിഖ് അബു
- എറണാകുളം എടപ്പള്ളി സ്വദേശി ബെംഗളൂരുവിൽ നിര്യാതനായി
- കണ്ണൂര്‍ പാനൂര്‍ മേഖലയില്‍ കൊവിഡ് വ്യാപനം രൂക്ഷമാകുന്നു; രോഗം സ്ഥിരീകരിച്ചത് മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക്
- കർണാടകയിൽ കോവിഡ് താണ്ഡവം:രോഗികളുടെ എണ്ണവും മരണവും റെക്കോർഡിലേക്ക്:മരണക്കയത്തിലേക്ക് ബംഗളുരു
- കേരളത്തിൽ പ്ലസ് വണ്‍ പ്രവേശനം: ജൂലൈ 24 മുതല്‍ ഓണ്‍ലൈനായി അപേക്ഷ നല്‍കാം
- പാലത്തായി പീഡനം: പ്രതിക്ക് ജാമ്യം കിട്ടി
- കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 722 പേര്‍ക്ക്:481 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ
- കോവിഡ്-19 രോഗികളെ സുഖപ്പെടുത്താൻ പ്ലാസ്മ ദാനം നൽകുന്നവർക്ക് 5000 രുപ പാരിദോഷികം പ്രഖ്യാപിച്ചു കർണാടക സർക്കാർ
- 50% ബെഡുകൾ വിട്ടു നൽകിയില്ല,അപ്പോളോ,വിക്രം ആശുപത്രികളുടെ ഒ.ടി.പി കൾ 48 മണിക്കൂറിലേക്ക് സീൽ ചെയ്ത് സർക്കാർ :ആശുപത്രി മുഴുവനായും വിട്ടു നല്കാൻ ജയനഗർ അപ്പോളോ
- ബംഗളുരു ലോക്കഡൗൺ:പ്രവർത്തനാനുമതിയുള്ള ഇന്ടസ്ട്രികൾ ഏതൊക്കെയെന്നു നോക്കാം
- ബംഗളൂരുവില്‍ ലോക്ഡൗണ്‍ നീട്ടില്ലെന്ന് യെദിയൂരപ്പ
- ലോക്ക്ഡൗൺ മാർഗ നിർദ്ദേശങ്ങൾ പുറത്തിറക്കി:അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ 5 മുതൽ ഉച്ചയ്ക്കു 12 മണിവരെ മാത്രം തുറക്കാൻ അനുമതി
- ബാംഗ്ലൂർ ലോക്ക്ഡൗൺ: നാളെ മുതൽ ബാംഗ്ലൂരിൽ ബസുകളും ഓടില്ല
- ലോക്കഡൗൺ ഭയം : ബംഗളുരുവിൽ നിന്ന് കൂട്ട പലായനം
- ഇന്ത്യയുടെ ഡിജിറ്റൽ രംഗത്തിന് ആവേശം: 75,000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിൾ
- ഓൺലൈൻ പരീക്ഷ നടത്താനുള്ള തീരുമാനം:ക്രൈസ്റ്റ് കോളേജിൽ നാഷണൽ സ്റ്റുഡന്റസ് യൂണിയൻ ഓഫ് ഇന്ത്യ (NSUI) പ്രതിഷേധിച്ചു
- ബംഗളുരുവിലെ കണ്ടൈൻമെൻറ് സോണുകൾ 3168 ആയി : ഒരു മാസത്തിനുള്ളിൽ കോവിഡ് ബാധ ഇരട്ടിയാകുമെന്ന് ആരോഗ്യമന്ത്രി ബി ശ്രീരാമലു
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- ഭാവന നായികയായി എത്തുന്ന കന്നഡ ചിത്രം ‘ഭജറംഗി 2’ വിന്റെ ടീസര്‍ പുറത്തുവിട്ടു
- കോവിഡ് വാക്സിന്: പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് റഷ്യന്‍ യൂണിവേഴ്സിറ്റി
- മരണക്കയത്തിലേക്ക് ബംഗളുരു ,കർണാടകയിൽ ഇന്ന് റിപ്പോർട്ട് ചെയ്തത് 2627 കോവിഡ് കേസുകൾ ,മരണം 71 : ബംഗളുരുവിൽ മാത്രം 1525 കേസുകളും 45 മരണവും
- ചൊവ്വാഴ്ച മുതൽ ബംഗളുരുവിൽ വീണ്ടും ലോക്കഡൗൺ : ആദ്യ ഘട്ടത്തിൽ 7 ദിവസം
- കോവിഡ് രോഗികള്‍ക്ക് പ്രതീക്ഷ :സിപ്ല മരുന്ന് ഉത്പ്പാദനം തുടങ്ങി
- കേരളത്തിലേക്കുള്ള യാത്ര :പാസ് വേണ്ട രെജിസ്ട്രേഷൻ തുടരും
- ബംഗളുരുവിൽ നിന്ന് കേരളത്തിലേക്കോ അല്ലെങ്കിൽ തിരിച്ചോ യാത്ര ചെയ്യാൻ ഉദ്ദേശിക്കുന്നുണ്ടോ ? അപ്ലൈ ചെയ്യേണ്ടുന്ന ലിങ്കുകൾ ഏതൊക്കെ ?മുഴുവൻ സംശയങ്ങൾക്കും ഉള്ള മറുപടി
- 7 ദിവസത്തേക്ക് കേരളത്തിലേക്ക് പോകാം,കോവിഡ് ജാഗ്രത യിൽ അപ്ലൈ
- ബാംഗ്ലൂരിലേക്ക് പോകാൻ സേവാ സിന്ധു പാസ്സിന് പ്രത്യേക ലിങ്ക്