ബാംഗ്ലൂർ: തഖ്വിയ്യത്തുല് ഇസ്ലാം മദ്രസ, BTM-മടിവാളയിൽ നവീകരിച്ച സ്മാർട്ട് ക്ലാസിന്റെ ഉദ്ഘാടനം SYS PTA ട്രഷറർ സലീം (Cooling Techniq) നിർവഹിച്ചു.മഹല്ല് ഖത്തീബ് അബ്ദുറഹിമാൻ അർഷദി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. ഇർഷാദ് കണ്ണവം (PTA സെക്രട്ടറി) സ്വാഗതം ആശംസിച്ചു. PTA പ്രസിഡന്റ് താഹിർ മിസ്ബാഹി അധ്യക്ഷത വഹിച്ചു, സദർ ഉസ്താദ് ഇബ്രാഹിം ബാദുഷ യമാനി ക്ലാസ് ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഗുണങ്ങൾ സംസാരിച്ചു.ചടങ്ങിൽ മഹല്ല് ട്രെഷറർ ഫൈസൽ അക്ക്യൂറ, SKSSF പ്രസിഡന്റ് സൈഫു എരോത്, യൂനുസ് ഫൈസി, സിറാജ് ഹാജി, സാദിഖ്, സുഹൈൽ, സിറാജ്, അനസ് എന്നിവർ ആശംസകൾ നേർന്നു.ലത്തീഫ് ചെറുവാഞ്ചേരി (PTA വർക്കിങ് സെക്രട്ടറി) നന്ദി രേഖപ്പെടുത്തി.ചടങ്ങിൽ മഹല്ല് ഭാരവാഹികൾ, ഉസ്താദുമാർ, PTA അംഗങ്ങൾ, രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, നാട്ടുകാർ എന്നിവർ പങ്കെടുത്തു. വിദ്യാർത്ഥികൾക്ക് ആധുനിക പഠനസൗകര്യങ്ങൾ ഒരുക്കുക എന്ന ലക്ഷ്യത്തോടെ സ്മാർട്ട് ക്ലാസ് സജ്ജീകരിച്ചതായി സംഘാടകർ അറിയിച്ചു.