Home കർണാടക ബെംഗളൂരുവിൽ ഗുണ്ടാനേതാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബെംഗളൂരുവിൽ ഗുണ്ടാനേതാവ് പട്ടാപ്പകൽ വെട്ടേറ്റു മരിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

by ടാർസ്യുസ്

തെക്കൻ ബെംഗളൂരുവിലെ ജെ.പി. നഗർ പ്രദേശത്ത് കുപ്രസിദ്ധ ഗുണ്ടാനേതാവ് രാജയെ പട്ടാപ്പകല്‍ നടുറോഡില്‍ വെട്ടിക്കൊലപ്പെടുത്തി.കൊലക്കേസില്‍ പ്രതിയായ രാജയുടെ മരണത്തിന് പിന്നില്‍ ക്വട്ടേഷൻ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണെന്ന് പോലീസ് സംശയിക്കുന്നു.ചായ കുടിക്കാനായി റോഡരികിലൂടെ നടന്നുപോവുകയായിരുന്ന രാജയെ നാലംഗ സംഘം വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണം നടത്തിയ ശേഷം പ്രതികള്‍ ഒരു ടാക്സി കാറില്‍ കയറി സ്ഥലത്ത് നിന്ന് രക്ഷപ്പെടുന്നതും ദൃശ്യങ്ങളില്‍ കാണാം.തെക്കൻ ബെംഗളൂരുവിലെ ഗുണ്ടാ പ്രവർത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്ന വ്യക്തിയായിരുന്നു കൊല്ലപ്പെട്ട രാജ എന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തെ തുടർന്ന് പ്രതികളെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്.പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് അറിയിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group