Home Featured കഫെ കോഫി ഡേ 280 ഔട്ട്‌ലെറ്റുകൾ പൂട്ടി; ലാഭം വർധിപ്പിക്കാനെന്ന് വിശദീകരണം

കഫെ കോഫി ഡേ 280 ഔട്ട്‌ലെറ്റുകൾ പൂട്ടി; ലാഭം വർധിപ്പിക്കാനെന്ന് വിശദീകരണം

by admin

ന്യൂഡൽഹി: രാജ്യത്തെ പ്രമുഖ കോഫി ഷോപ്പ് ബ്രാന്റ് ആയ കഫെ കോഫീ ഡേ നടപ്പ് സാമ്പത്തിക വർഷത്തെ ആദ്യ പാദത്തിൽ 280ലേറെ ഔട്ട്‌ലെറ്റുകൾ പൂട്ടി. കോഫീ ഡേ ഗ്ലോബലിന്റെ സ്ഥാപനമായ കോഫീ ഡേ എന്റർപ്രൈസസ് ലിമിറ്റഡിന് രാജ്യത്തൊട്ടാകെ നിലവിൽ 1480 കോഫീ ഷോപ്പുകളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഇതേപാദത്തിലെ കണക്കുമായി താരതമ്യംചെയ്യുമ്പോൾ സ്ഥാപനത്തിലെ ശരാശരി പ്രതിദിന വില്പന 15,739ൽനിന്ന് 15,445 ആയി കുറഞ്ഞിരുന്നു.

കമ്പനിയുടെ പ്രവർത്തന ചെലവിലുണ്ടായ അന്തരംമൂലം ലാഭം വർധിപ്പിക്കുന്നതിനാണ് 280 ഔട്ട്‌ലെറ്റുകൾ പൂട്ടിയതെന്ന് കമ്പനി പറയുന്നു. പ്രൊമോട്ടറായിരുന്ന വിജി സിദ്ധാർത്ഥയുടെ മരണത്തെതുടർന്ന് കമ്പനിയുടെ ആസ്തികൾ വിറ്റ് കോഫീ ഡേ എന്റർപ്രൈസസ് കടം വീട്ടി വരികയാണ്. 13 വായ്പാദാതാക്കൾക്കായി 1,644 കോടി രൂപ ഇതിനകം തിരിച്ചുനൽകി.

കൽബുർഗിയിൽ ലോക്ക്ഡൗൺ ജൂലൈ 27 വരെ നീട്ടി : ബംഗളുരുവിൽ 22 വരെ മാത്രമെന്ന് പുതിയ ബിബിഎംപി കമ്മീഷണർ 

90 ഏക്കറിലായി പരന്നുകിടക്കുന്ന ബംഗളുരുവിലെ ഗ്ലോബൽ വില്ലേജ് ടെക് പാർക്ക് 2,700 കോടി രൂപയ്ക്ക് കഴിഞ്ഞ സെപറ്റംബറിൽ തന്നെ ന്യൂയോർക്ക് ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഇക്വിറ്റി സംരംഭമായ ബ്ലാക്ക്‌സ്റ്റോണിന് കൈമാറിയിരുന്നു. ഐടി കമ്പനിയായ മൈൻഡ് ട്രീയിലെ കമ്പനിയുടെ ഓഹരികൾ എൽആൻഡ്ടിയ്ക്കും കൈമാറിയിരുന്നു.

മേല്‍ജാതിക്കാരന്റെ ബൈക്കില്‍ തൊട്ടു; കര്‍ണാടകയില്‍ യുവാവിനെയും കുടുംബത്തെയും സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു

കേരളത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 794 പേര്‍ക്ക്; 519 പേര്‍ക്ക് സമ്പര്‍ക്കം

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group