Home കർണാടക ബെംഗളൂരില്‍ കാബ്, ഓട്ടോ നിരക്കുകളില്‍ വൻ വര്‍ധന; നട്ടം തിരിഞ്ഞ് യാത്രക്കാര്‍..ഇനിയും ഉയരും?

ബെംഗളൂരില്‍ കാബ്, ഓട്ടോ നിരക്കുകളില്‍ വൻ വര്‍ധന; നട്ടം തിരിഞ്ഞ് യാത്രക്കാര്‍..ഇനിയും ഉയരും?

ഐ.ടി. നഗരമായ ബെംഗളൂരുവില്‍ ദിവസേന ലക്ഷക്കണക്കിന് ആളുകള്‍ ഓട്ടോ, ക്യാബ്, റൈഡ്-ഹെയ്‌ലിംഗ് സേവനങ്ങള്‍ എന്നിവയെ ആശ്രയിക്കുന്നുണ്ട്.ഇന്ധനവില തുടർച്ചയായി ഉയർന്നതോടെ നഗരത്തിലെ യാത്രാചെലവുകളും കുതിച്ചുയരുകയാണ്. ഓഫീസിലേക്കും വീട്ടിലേക്കുമുള്ള ദിവസേനയുള്ള യാത്രകള്‍ പോലും ചെലവേറിയതാണെന്ന പരാതിയാണ് പലരും ഉയർത്തുന്നത്.മെയ് 15 മുതല്‍ നാല് തവണയാണ് പെട്രോള്‍, ഡീസല്‍ വില വർദ്ധിച്ചത്.ഇതോടെ റൈഡ്-ഹെയ്‌ലിംഗ് പ്ലാറ്റ്‌ഫോമുകളിലും ഓട്ടോ, ക്യാബ് നിരക്കുകള്‍ കുത്തനെ വർദ്ധിച്ചു. എം.ജി. റോഡ് മുതല്‍ രാജരാജേശ്വരി നഗർ വരെ സാധാരണ 230-300 രൂപയായിരുന്ന ഓട്ടോ നിരക്ക് തിരക്ക് സമയങ്ങളില്‍ 700-1200 രൂപയായി ഉയർന്നു. ശരാശരി 40-50% നിരക്ക് വർദ്ധനയാണ് യാത്രക്കാർ നേരിടുന്നത്.

വിമാനത്താവള യാത്രകളേയും ഈ നിരക്ക് വർദ്ധനവ് കാര്യമായി ബാധിച്ചു. ബെംഗളൂരു നഗരത്തില്‍ നിന്ന് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് പലപ്പോഴും 800 മുതല്‍ 1000 രൂപയ്ക്കുമുകളിലാണ് ഇപ്പോള്‍ ഈടാക്കുന്നത്. തിങ്കളാഴ്ച വൈകുന്നേരം എം.ജി. റോഡില്‍ നിന്ന് വിമാനത്താവളത്തിലേക്കുള്ള ക്യാബ് നിരക്ക് 750 മുതല്‍ 894 രൂപവരെ എത്തിയിരുന്നു. മാസങ്ങളായി വിമാനത്താവളത്തിലെ ആപ്പ് ടാക്സി കിയോസ്കുകളില്‍ കടുത്ത ക്യാബ് ക്ഷാമവും അനുഭവപ്പെടുന്നുണ്ട്.”സാധാരണയായി വിമാനത്താവള യാത്രകള്‍ക്ക് നിരക്ക് കൂടുതലായിരിക്കും. എന്നാല്‍ ഇപ്പോള്‍ സ്ഥിതി വളരെ മോശമായി. സാധാരണ 600 രൂപയോളം നല്‍കുന്ന യാത്രയ്ക്ക് രണ്ട് ദിവസം മുമ്പ് ഏകദേശം 900 രൂപയായി. ആപ്പുകളില്‍ ഏറ്റവും കുറഞ്ഞ നിരക്ക് തിരഞ്ഞെടുത്തിട്ടും ഇത്രയും തുക നല്‍കേണ്ടി വന്നു’,ജയമഹല്‍ നിവാസിയായ അർഫ സുലൈമാനെ ഉദ്ധരിച്ച്‌ ഡെക്കാൻ ഹെരാള്‍ഡ് റിപ്പോർട്ട് ചെയ്തു.അതേസമയം, ഇന്ധനവില വർദ്ധനവിനൊപ്പം വാഹനപരിപാലന ചെലവുകളും ഉയർന്നതായി ഡ്രൈവർ സംഘടനകള്‍ പറയുന്നു.

സ്പെയർ പാർട്സ്, ഇൻഷുറൻസ്, സർവീസ് ചാർജുകള്‍, വാഹന വായ്പ തിരിച്ചടവ് എന്നിവയുടെ ഭാരവും വർദ്ധിച്ചിരിക്കുകയാണ്. കൂടുതല്‍ സമയം ജോലി ചെയ്തിട്ടും ആവശ്യമായ വരുമാനം ലഭിക്കുന്നില്ലെന്നാണ് പല ഡ്രൈവർമാരുടെയും പരാതി.മഴക്കാലം തുടങ്ങിയതോടെ നഗരത്തിലെ ഗതാഗതക്കുരുക്കും രൂക്ഷമായി. ഇതോടെ പല പ്രദേശങ്ങളിലും യാത്ര ബുക്ക് ചെയ്യാൻ 20 മുതല്‍ 30 മിനിറ്റ് വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്. ചില സമയങ്ങളില്‍ ആപ്പുകളില്‍ വാഹനങ്ങള്‍ ലഭ്യമല്ലെന്ന സന്ദേശം മാത്രമാണ് യാത്രക്കാർക്ക് ലഭിക്കുന്നത്. നഗരമത്തിലെ കനത്ത ട്രാഫിക് കാരണം പല ഡ്രൈവർമാരും ദീർഘദൂര യാത്രകള്‍ ഒഴിവാക്കാൻ ശ്രമിക്കുന്നതും പ്രശ്നം രൂക്ഷമാക്കുന്നുണ്ടെന്ന് ആളുകള്‍ പറയുന്നു.ഓഫീസ് സമയങ്ങളിലും മഴയുള്ള ദിവസങ്ങളിലും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യുക ഇപ്പോള്‍ അസാധ്യമായ കാര്യമാണെന്ന് യാത്രക്കാർ പറയുന്നു. ചിലർ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് മാറാൻ ശ്രമിക്കുന്നുണ്ടെങ്കിലും തിരക്കും സമയനഷ്ടവും കാരണം അതും എല്ലാവർക്കും പ്രായോഗികമല്ല.ഇന്ധനവില ഇനിയും ഉയർന്നാല്‍ വരും ദിവസങ്ങളില്‍ ഓട്ടോ, ക്യാബ് നിരക്കുകള്‍ വീണ്ടും വർദ്ധിക്കുമെന്ന ആശങ്കയും ശക്തമാണ്.

You may also like

error: Content is protected !!
Join Our WhatsApp Group