Home തിരഞ്ഞെടുത്ത വാർത്തകൾ ‘കേക്ക് മുറിക്കാനെത്തി സമരത്തില്‍പ്പെട്ടു പോയ മുഖ്യമന്ത്രി’, കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ആരോപിച്ച്‌ വികെ സനോജ്

‘കേക്ക് മുറിക്കാനെത്തി സമരത്തില്‍പ്പെട്ടു പോയ മുഖ്യമന്ത്രി’, കോണ്‍ഗ്രസ്-ബിജെപി ഡീല്‍ ആരോപിച്ച്‌ വികെ സനോജ്

by ടാർസ്യുസ്

നീറ്റ് സമരത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മില്‍ ഒത്തുകളി ആരോപിച്ച്‌ മട്ടന്നൂർ എംഎല്‍എ വികെ സനോജ്. കേരളത്തില്‍ ബിജെപിയും കോണ്‍ഗ്രസും ചേർന്ന് രാഷ്ട്രീയ നാടകങ്ങള്‍ കളിക്കുകയാണെന്ന് വികെ സനോജ് ആരോപിച്ചു.മാത്രമല്ല ജന്തർ മന്തറിലെ സമരത്തിന് ലഭിക്കുന്ന ജനപിന്തുണ കണ്ടിട്ടാണ് അവസാനം രാഹുല്‍ ഗാന്ധിയും സമരത്തിന് ഇറങ്ങിയതെന്നും സനോജ് കുറ്റപ്പെടുത്തി. കേക്ക് മുറിക്കാനെന്ന് കരുതി എത്തി സമരത്തില്‍ പെട്ട് പോയതാണ് മുഖ്യമന്ത്രി വിഡി സതീശനെന്നും വികെ സനോജ് പരിഹസിച്ചു.വികെ സനോജിന്റെ ഫേസ്ബുക്ക് കുറിപ്പ്: ‘ നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ ഡല്‍ഹിയില്‍ വിദ്യാർത്ഥികളും യുവജനങ്ങളും തെരുവില്‍ പോരാടുമ്പോള്‍ കേരളത്തില്‍ ഭരണകക്ഷിയും ബിജെപിയും കളിക്കുന്ന രാഷ്ട്രീയ നാടകങ്ങള്‍ കാണാതെ പോകരുത്. ദേശീയ തലത്തില്‍ ചോദ്യം നേരിടുമ്പോള്‍ ബിജെപി കേരളത്തില്‍ ചെയ്യുന്നത് എന്താണ്?

കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിലേക്ക് മാർച്ച്‌ ചെയ്യുന്നു. മുഖ്യമന്ത്രിയുടെ വസതിയായ ക്ലിഫ് ഹൗസിലേക്ക് മാർച്ച്‌ ചെയ്യുന്നു. സമരത്തെ അനുകൂലിച്ച നടൻ ടൊവീനോയുടെ വീട്ടിലേക്ക് പോലും മാർച്ച്‌ നടത്തുന്നു.ജന്തർമന്ദിറില്‍ സമരം തുടങ്ങി 28-ാം ദിവസമാണ് രാജ്യത്തെ പ്രതിപക്ഷ നേതാവ് വിദ്യാർത്ഥികളെ അഭിസംബോധന ചെയ്യാൻ പോലും തയ്യാറായത്.ആദ്യ ദിവസങ്ങളില്‍ കോണ്‍ഗ്രസോ, എൻഎസ്യുവോ, രാഹുല്‍ ഗാന്ധിയോ ഈ പോരാട്ടത്തെ പിന്തുണച്ചിരുന്നില്ല. സമരത്തിന്‌ ലഭിക്കുന്ന ജനപിന്തുണ കണ്ട്‌ അവസാനം സമരരംഗത്തിറങ്ങിയ രാഹുല്‍ ഗാന്ധിയും കൂട്ടരും, യഥാർത്ഥ സമരകേന്ദ്രമായ ജന്തർ മന്ദിറില്‍ പോകാതെ വേറൊരിടത്താണ് സമരം സംഘടിപ്പിച്ചത്.അതില്‍ തന്നെ കേക്ക് മുറിക്കാൻ എത്തിയതാണെന്ന ധാരണയില്‍ പെട്ടുപോയി, അസ്വസ്ഥനായി ഇരിക്കുന്ന മുഖ്യമന്ത്രിയുടെ ദൃശ്യം കേരളം കണ്ടതാണ്. ഒരു മുദ്രാവാക്യം കൊണ്ടുപോലും ബിജെപിയെ പ്രയാസപ്പെടുത്താത്ത കരുതല്‍ നാം കണ്ടു.

എന്നാല്‍ ഇത്തരം രാഷ്ട്രീയ നാടകങ്ങള്‍ക്ക് കേസ് എടുക്കാത്ത പോലീസ്, ഡല്‍ഹിയിലും കൊച്ചിയിലും സമരത്തില്‍ സജീവമായ വേടൻ അടക്കമുള്ള കലാകാരന്മാർക്കും പ്രതിഷേധക്കാർക്കും എതിരെ കേസെടുക്കാൻ മത്സരിക്കുന്നു.’ബിജെപികോണ്‍ഗ്രസ്ഡീല്‍’.സർക്കാർ ഇരട്ടത്താപ്പ് കാണിക്കുകയാണെന്ന് പിഎ മുഹമ്മദ് റിയാസ് എംഎല്‍എയും ആരോപിച്ചു. ” ഇരട്ടത്താപ്പ് = യുഡിഫ് സർക്കാർ ! ഡല്‍ഹിയില്‍ വിദ്യാർഥി സമരത്തിനനുകൂലമായ കോണ്‍ഗ്രസ്സ് മാർച്ചില്‍ മുഖ്യമന്ത്രി വി.ഡി. സതീശനും പങ്കെടുത്തിരുന്നു. കേരളത്തില്‍,എറണാകുളത്ത് അതേ വിഷയത്തില്‍ റാപ്പർ വേടന്റെ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തവർക്കെതിരെ സതീശൻ സർക്കാരിന്റെവക കേസ് ! ഡല്‍ഹിയിലെ പ്രതിഷേധം ജനാധിപത്യം… കേരളത്തിലെ പ്രതിഷേധം കുറ്റകരം! ഇതാണ് ഇരട്ടത്താപ്പ്. കേന്ദ്രസർക്കാരിനെതിരെയുള്ള ജനാധിപത്യ പ്രതിഷേധങ്ങളെ യു.ഡി.എഫ് സർക്കാർ എന്തിനാണ് ഭയപ്പെടുന്നത്? കേസ് ഉടൻ പിൻവലിക്കണം”.

You may also like

error: Content is protected !!
Join Our WhatsApp Group