വന്ദേഭാരത് സർവ്വീസുകള്‍ക്ക് കേരളത്തില്‍ വലിയ സ്വീകാര്യതയുണ്ട്. ദക്ഷിണേന്ത്യയില്‍ തന്നെ ഏറ്റവും കൂടുതല്‍ വരുമാനവും ഒക്യുപെൻസി റേറ്റും ഉള്ള വന്ദേഭാരത് സർവ്വീസ് കേരളത്തിലൂടെയാണ് സർവ്വീസ് നടത്തുന്നത.അതുകൊണ്ട് തന്നെ ഓണത്തിരക്ക് അടുത്തതോടെ കേരളത്തിലേക്ക് ഒരു വന്ദേഭാരത് സർവ്വീസ് കൂടെ അനുവദിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്. എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ പുതിയൊരു സർവ്വീസ് വേണമെന്നാണ് ആവശ്യം. എന്നാല്‍ ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല റെയില്‍വെ സ്വീകരിച്ചിരിക്കുന്നത്.ഓണത്തിന് ഈ റൂട്ടില്‍ ഒരു വന്ദേഭാരത് അവതരിപ്പിച്ചാല്‍ തിരക്ക് കുറക്കുന്നതിനൊപ്പം യാത്രാ ദുരിതവും പരിഹരിക്കാൻ സാധിക്കുമെന്നാണ് യാത്രക്കാർ ചൂണ്ടിക്കാട്ടിയത്.
എന്നാല്‍ പ്രവർത്തനപരമായ ബുദ്ധിമുട്ടുകള്‍ കാരണം ട്രെയിൻ അനുവദിക്കാൻ ആകില്ലെന്നാണ് റെയില്‍വെയുടെ നിലപാട്. തിരുവനന്തപുരത്ത് എത്തിയാല്‍ ട്രെയിൻ ദീർഘനേരം സർവീസ് നടത്താതെ വെറുതെ സ്റ്റേഷനില്‍ ഇടേണ്ടി വരുമെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.അതേലമയം മറ്റ് പല റെയില്‍വേ സോണുകളും ഹ്രസ്വദൂര സർവ്വീസുകളെ ദീർഘദൂര റൂട്ടുകളുമായി ബന്ധിപ്പിച്ച് സർവ്വീസ് നടത്തുന്നുണ്ടെന്നാണ് റെയില്‍വെ കൂട്ടായ്മകള്‍ പറയുന്നത്. ഇത്തരത്തില്‍ എറണാകുളം, തിരുവനന്തപുരം, ചെന്നൈ നഗരങ്ങളെ ബന്ധപ്പെടുത്തി എന്തുകൊണ്ടൊരു സെപഷ്യല്‍ സർവ്വീസ് ഈ തിരക്കുള്ള സമയത്തെങ്കിലും അനുവദിക്കാൻ റെയില്‍വെ തയ്യാറാകുന്നില്ലെന്ന ചോദ്യവും ഇവർ ഉയർത്തുന്നു. രാവിലെ എറണാകുളത്ത് നിന്ന് പുറപ്പെട്ട് 10 മണിയോടെ തിരുവനന്തപപരത്ത് എത്തി നാഗർകോയില്‍, മധുരൈ, തിരുച്ചിറപ്പള്ളി വഴി പിറ്റേന്ന് പുലർച്ചെ ചെന്നൈയില്‍ എത്തുന്ന തരത്തില്‍ ഈ സർവ്വീസ് ഉപയോഗപ്പെടുത്തണമെന്നും കൂട്ടായ്മകള്‍ പറയുന്നു.മടക്കയാത്ര ചെന്നൈയില്‍ നിന്നും രാവിലെ 8 ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 8 മണിയോടെ എത്തുന്ന തരത്തില്‍ വേണമെന്ന നിർദേശവും ഇവർ മുന്നോട്ട് വെയ്ക്കുന്നുണ്ട്.
അതേസമയം റെയില്‍വെ ഇതുവരെ ഇക്കാര്യത്തില്‍ പ്രതികരിച്ചിട്ടില്ല.ബെംഗളൂരു-എറണാകുളം 16 കോച്ച് ട്രെയിൻ അടുത്ത ആഴ്ചയോടെഓണക്കാലത്തെ തിരക്ക് കുറക്കാൻബെംഗളൂരു-എറണാകുളം സർവ്വീസിൻ്റെ കോച്ചുകള്‍ എട്ടില്‍ നിന്നും 16 ഉയർത്തിയിരിക്കുകയാണ് റെയില്‍വെ. അടുത്ത ആഴ്ചയോടെ അധിക കോച്ചുകളുമായി ട്രെയിൻ സർവ്വീസ് നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. കോച്ചുകള്‍ ഉയർത്തുന്നതോടെ സീറ്റുകളുടെ എണ്ണം 530 ല്‍ നിന്ന് 1128 ആയി ഉയരും.ഇപ്പോള്‍ തന്നെ വന്ദേഭാരതിനുള്ള ടിക്കറ്റുകള്‍ കിട്ടാത്ത സാഹചര്യമാണ്. ഓഗസ്റ്റ് 21,22 തീയതികളില്‍ വെയിറ്റിംഗ് ലിസ്റ്റ് 100 ന് മുകളിലാണ്. ഓഗസ്റ്റ് 29,31 ദിവസങ്ങളില്‍ ബുക്കിംഗ് പൂർത്തിയായിട്ടുണ്ട്.ഓണത്തിരക്ക് കുറക്കാൻ 100 ഓളം സ്പെഷ്യല്‍ ട്രെയിൻഓണക്കാലത്തെ തിരക്ക് കുറക്കാൻ 100 ഓള സ്പെഷ്യല്‍ ട്രെയിൻ സർവ്വീസുകള്‍ റെയില്‍വെ അധികമായി പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളൂരു, ചെന്നൈ, മൈസൂരു, ഹൈദരാബാദ് തുടങ്ങി പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം തന്നെ സ്പെഷ്യല്‍ സർവ്വീസുകള്‍ ഉണ്ട്.