Home Featured യൂട്യൂബ് നോക്കി സ്വയം സര്‍ജറി ചെയ്ത് യുവാവ് ; നില ഗുരുതരം

യൂട്യൂബ് നോക്കി സ്വയം സര്‍ജറി ചെയ്ത് യുവാവ് ; നില ഗുരുതരം

by admin

സ്വന്തം ശരീരത്തില്‍ സ്വയം ശസ്ത്രക്രിയ നടത്തിയ യുവാവ് ഗുരുതരാവസ്ഥയില്‍. യൂട്യൂബ് നോക്കിയായിരുന്നു യുവാവ് സർജറി ചെയ്തത്.വയറുവേദനയെ തുടർന്നായിരുന്നു 32-കാരന്റെ സ്വയം ചികിത്സ. യുപി മഥുര സ്വദേശിയായ രാജ ബാബുവാണ് സ്വയം ശസ്ത്രക്രിയ ചെയ്ത് ആശുപത്രിയിലായത്.വയറുവേദനയെ തുടർന്ന് നിരവധി ഡോക്ടർമാരെ യുവാവ് സമീപിച്ചിരുന്നു. ആശ്വാസം ലഭിക്കാതെയായപ്പോള്‍ ഒടുവില്‍ സ്വയം ചികിത്സിക്കാൻ തീരുമാനിക്കുകയായിരുന്നു 32കാരൻ. ഇതിന് മുന്നോടിയായി യൂട്യൂബ് നോക്കി ശസ്ത്രക്രിയ ചെയ്യേണ്ടത് എങ്ങനെയെന്ന് മനസിലാക്കി.

മെഡിക്കല്‍ സ്റ്റോറില്‍ നിന്ന് ആവശ്യത്തിന് മരുന്നുകളും മറ്റും വാങ്ങിയ ശേഷം യൂട്യൂബില്‍ കണ്ടതുപോലെ സ്വയം പരീക്ഷണമാരംഭിച്ചു.സർജിക്കല്‍ ബ്ലേഡ്, തുന്നല്‍ വസ്തുക്കള്‍, അനസ്തേഷ്യ ഇഞ്ചക്ഷൻ എന്നിവയെല്ലാം സംഘടിപ്പിച്ചു. ശേഷം ഒരുദിവസം രാവിലെ തന്നെ ശസ്ത്രക്രിയ ആരംഭിച്ചു. എന്നാല്‍ അനസ്തേഷ്യയുടെ ഇഫക്‌ട് കുറഞ്ഞതോടെ യുവാവിന് വേദന സഹിക്കാൻ കഴിയില്ല. കീറിമുറിച്ച ശരീരവുമായി നിലവിളിച്ച്‌ കരയാൻ തുടങ്ങിയ രാജ ബാബുവിനെ വീട്ടുകാർ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തു. നിലവില്‍ ആഗ്രയിലെ എസ്‌എൻ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.

സമ്ബാദിക്കാൻ കഴിവുള്ള സ്ത്രീ ഭര്‍ത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെടരുത്- ഡല്‍ഹി ഹൈക്കോടതി

വരുമാനം നേടാൻ ശേഷിയുള്ള സ്ത്രീകള്‍ അവരുടെ ഭർത്താവില്‍നിന്ന് ഇടക്കാല ജീവനാംശം അവകാശപ്പെടരുതെന്ന സുപ്രധാന നിരീക്ഷണവുമായി ഡല്‍ഹി ഹൈക്കോടതി.നിയമം അലസത പ്രോത്സാഹിപ്പിക്കുന്നില്ലെന്നും കോടതി കൂട്ടിച്ചേർത്തു.സിആർപിസി സെക്ഷൻ 125 അനുസരിച്ച്‌ പങ്കാളികള്‍ക്കിടയില്‍ തുല്യത നിലനിർത്തുന്നതിനും ഭാര്യയ്ക്കും കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും സംരക്ഷണം നല്‍കുന്നതിനുമാണ് നിയമം ഉദ്ദേശിക്കുന്നതെന്നും അല്ലാതെ അലസതയെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ജസ്റ്റിസ് ചന്ദ്ര ധാരി സിങ് പറഞ്ഞു.

വേർപിരിഞ്ഞ ഭർത്താവ് ജീവനാംശം നല്‍കണമെന്ന ആവശ്യം നിഷേധിച്ച വിചാരണ കോടതി ഉത്തരവിനെതിരായി സ്ത്രീ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഒരു ജോലി സമ്ബാദിക്കാൻതക്ക മികച്ച വിദ്യാഭ്യാസമുള്ള ഭാര്യ, ഭർത്താവില്‍നിന്ന് ജീവനാംശം നേടുന്നതിനായി മാത്രം വെറുതെയിരിക്കരുതെന്ന് പറഞ്ഞ കോടതി, ജീവനാംശം എന്ന ആവശ്യം തള്ളുന്നതായും വ്യക്തമാക്കി. ഹർജിക്കാരിക്ക് തന്റെ വിദ്യാഭ്യാസയോഗ്യതവെച്ച്‌ സമ്ബാദിക്കാൻ സാധിക്കുമെന്നും കോടതി വ്യക്തമാക്കി. സ്വയംപര്യാപ്തത നേടുന്നതിനായി ഒരു ജോലി അന്വേഷിക്കാനും ഹർജിക്കാരിയോട് കോടതി നിർദേശിച്ചു.

2019-ലായിരുന്നു പരാതിക്കാരിയുടെ വിവാഹം. ശേഷം ഇരുവരും സിംഗപ്പുരിലേക്ക് പോയി. എന്നാല്‍, ഭർത്താവിന്റെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെയും ക്രൂരതകള്‍ കാരണം 2021 ഫെബ്രുവരിയില്‍ താൻ ഇന്ത്യയിലേക്ക് മടങ്ങിവരികയായിരുന്നുവെന്ന് യുവതി പറയുന്നു. ഇന്ത്യയിലേക്ക് മടങ്ങാൻ തന്റെ ആഭരണങ്ങള്‍ വിറ്റതായും സാമ്ബത്തിക ബുദ്ധിമുട്ടുകള്‍ കാരണം അമ്മാവനൊപ്പം താമസിക്കാൻ തുടങ്ങിയതായും യുവതി അറിയിച്ചു. പിന്നീട് 2021 ജൂണിലാണ് ഭർത്താവില്‍നിന്ന് ജീവനാംശം ആവശ്യപ്പെട്ട് സ്ത്രീ ഹർജി സമർപ്പിച്ചത്. വിചാരണക്കോടതി ഈ ഹർജി തള്ളിയതിനെ തുടർന്നാണ് അവർ ഹൈക്കോടതിയെ സമീപിച്ചത്.

ഭർത്താവ് മികച്ച വരുമാനം നേടുകയും ആർഭാട ജീവിതം നയിക്കുകയും ചെയ്തിട്ടും തൊഴില്‍രഹിതയും മറ്റ് വരുമാന സ്രോതസുകള്‍ ഇല്ലാത്ത ആളുമായ തനിക്ക് ജീവനാംശം നിഷേധിച്ചതില്‍ വിചാരണക്കോടതിക്ക് തെറ്റുപറ്റിയെന്നാണ് സ്ത്രീയുടെ വാദം. ഇവർ ഉയർന്ന വിദ്യാഭ്യാസമുള്ളയാളും സമ്ബാദിക്കാൻ സാധിക്കുന്നവരുമാണെന്നും ഇത് നിയമത്തിന്റെ ദുരുപയോഗമാണെന്നും ചൂണ്ടിക്കാട്ടി എതിർഭാഗം ഈ ഹർജിയെ എതിർത്തു. തൊഴില്‍ ഇല്ല എന്ന കാരണംകൊണ്ടു മാത്രം സ്ത്രീക്ക് ജീവനാംശം ആവശ്യപ്പെടാൻ സാധിക്കില്ലെന്നും എതിർഭാഗം വ്യക്തമാക്കി.ഓസ്ട്രേലിയയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയ സ്ത്രീ, വിവാഹത്തിനു മുമ്ബ് ദുബായില്‍ മികച്ച ശമ്ബളത്തില്‍ ജോലി ചെയ്തിരുന്നെന്നും കോടതി നിരീക്ഷിച്ചു. എന്നാല്‍, ഇതിനു പിന്നാലെ താൻ വെറുതെയിരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ജോലി കണ്ടെത്താൻ ശ്രമിക്കുകയാണെന്നും യുവതി വാദിച്ചെങ്കിലും ഇതിനുള്ള തെളിവുകള്‍ ഹാജരാക്കാൻ സാധിച്ചില്ല.

You may also like

error: Content is protected !!
Join Our WhatsApp Group