Home Featured അമ്മായി അമ്മ വേഗം മരിക്കണം” ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍

അമ്മായി അമ്മ വേഗം മരിക്കണം” ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍

by admin

കര്‍ണാടക: അമ്മായിമ്മ അമ്മ വേഗം മരിക്കാന്‍ ദൈവത്തിന് 20 രൂപ കാണിക്കയിട്ട് മരുമകള്‍. കര്‍ണാടകത്തിലെ കലബുര്‍ഗിയിലെ ശ്രീ ഘട്ടരാജി ഭാഗ്യവന്തി ദേവി ക്ഷേത്രത്തിലെ ഭണ്ഡാരം തുറന്നപ്പോഴാണ് ഈ ആവശ്യം എഴുതിയ നോട്ട് കണ്ടെത്തിയത്.’ അമ്മേ, എന്റെ അമ്മായി അമ്മയെ വേഗം മരിപ്പിക്കണമേ” എന്നാണ് നോട്ടില്‍ എഴുതിയിരിക്കുന്നത്.രണ്ടോ മൂന്നോ മാസം കൂടുമ്ബോഴാണ് ഭണ്ഡാരം തുറക്കാറുള്ളൂയെന്നും അതിനാല്‍ ആരാണ് നോട്ട് ഇട്ടതെന്നു അറിയില്ലെന്ന് ക്ഷേത്രഭാരവാഹികള്‍ പറഞ്ഞു.

ഭാരവാഹികളില്‍ ഒരാള്‍ നോട്ടിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലുമായി. മരുമകളെ തേടി സോഷ്യല്‍ മീഡിയ അക്ടിവിസ്റ്റുകള്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മരുമകളില്‍ നിന്ന് അമ്മായി അമ്മയെ സംരക്ഷിക്കണമെന്നും നിരവധി പേര്‍ ആവശ്യപ്പെടുന്നുണ്ട്.

വന്ദേഭാരത് അടക്കം 163 ട്രെയിനുകള്‍ റദ്ദാക്കി, റോഡ് ഗതാഗതവും തടസ്സപ്പെട്ടു; കര്‍ഷക ബന്ദില്‍ സ്തംഭിച്ച്‌ പഞ്ചാബ്

കർഷക സംഘടനകള്‍ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദ് പുരോഗമിക്കുന്നു. റോഡ്, റെയില്‍ ഗതാഗതം വ്യാപകമായി തടസപ്പെട്ടു.പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകള്‍ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു.താങ്ങുവിലയ്ക്ക് നിയമ സാധുത നല്‍കണമെന്നത് ഉള്‍പ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബില്‍ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ 7 മണി മുതല്‍ വൈകീട്ട് 4 മണി വരെ റെയില്‍, റോ‍‍‍ഡ് ഗതാഗതം തടയാനും കടകള്‍ അടച്ചിടാനുമാണ് ആഹ്വാനം. സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിലാണ് കർഷകർ ട്രാക്ടറുകളുമായടക്കം എത്തി റോഡുകള്‍ തടഞ്ഞത്.

ബസ് സർവീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. റെയില്‍ ഗതാഗതവും വ്യാപകമായി തടസപ്പെട്ടു. ദില്ലിയില്‍ നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകള്‍ വഴിതിരിച്ചുവിട്ടു. അത്യാവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതേസമയം സമരം ചെയ്യുന്ന കർഷകരുമായി പഞ്ചാബ് സർക്കാർ രണ്ട് തവണ ചർച്ച നടത്തിയിട്ടും ഫലം കണ്ടില്ല. ആവശ്യങ്ങള്‍ അംഗീകരിക്കും വരെ സമരം തുടരുമെന്നും പ്രത്യാഘാതം നേരിടാൻ തയ്യാറാണെന്നുമാണ് കർഷകരുടെ നിലപാട്. സമരത്തിന്റെ ഭാഗമായി ഖനൗരി അതിർത്തിയില്‍ 35 ദിവസമായി നിരാഹാര സമരം തുടരുന്ന മുതിർന്ന കർഷക നേതാവ് ജഗ്ജീത് സിംഗ് ധല്ലേവാളിന്റെ ആരോഗ്യനില മോശമായി തുടരുകയാണ്. ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റി ചികിത്സ നല്‍കാൻ സുപ്രീം കോടതി പഞ്ചാബ് സർക്കാറിന് നല്‍കിയ സമയം നാളെ അവസാനിക്കും. കേസ് നാളെ കോടതി പരിഗണിക്കുന്നുണ്ട്. അതിന് മുൻപ് ധല്ലേവാളിനെ ആശുപത്രിയിലേക്ക് മാറ്റാൻ പൊലീസ് ശ്രമിച്ചാല്‍ സംഘർഷത്തിന് സാധ്യതയുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group