ബാംഗ്ലൂർ: കെ.എൻ.എം. യുവജന വിഭാഗമായ ഐ.എസ്.എം. സംഘടിപ്പിക്കുന്ന ദേശീയ പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ് “പ്രൊഫക്സെൽ” പ്രഖ്യാപന സമ്മേളനം ഇന്ന്, 2026 ജൂൺ 28 (ഞായറാഴ്ച), വൈകുന്നേരം 4:00 മുതൽ രാത്രി 8:00 വരെ, HAL ഓൾഡ് എയർപോർട്ട് റോഡിലെ സിപ്പ് ഹോട്ടൽ റോസാൽബയിൽ നടക്കുന്നതാണ്.രാജ്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള പ്രൊഫഷണലുകളെ വാർത്തെടുക്കുകയും സാമൂഹിക പ്രതിബദ്ധതയുള്ള നേതൃത്വത്തെ വളർത്തിയെടുക്കുകയും ചെയ്യുക എന്നതാണ് സമ്മേളനത്തിന്റെ ലക്ഷ്യമെന്ന് സംഘാടകർ അറിയിച്ചു.ഐ.എസ്.എം. സംസ്ഥാന പ്രസിഡന്റ് സുബൈർ പീടിയേക്കൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. എം.സി.സി. നൗഫൽ ബഷീർ അധ്യക്ഷത വഹിക്കും. ഉനൈസ് പാപ്പിനിശ്ശേരി മുഖ്യപ്രഭാഷണം നടത്തും.ആദിൽ അത്വീഫ് സ്വലാഹി, ഡോ. നസ്റുദ്ധീൻ, ഡോ. ഹാരിസ് ചോലക്കൽ, പി.കെ. മുഹമ്മദ് ഷാഫി എന്നിവർ വിവിധ വിഷയങ്ങളിൽ സംസാരിക്കും. സമ്മേളനത്തിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രൊഫഷണലുകളും കുടുംബാംഗങ്ങളും പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക് 9845354977/9048685959 ൽ ബന്ധപ്പെടാവുന്നതാണ്.