കെഎസ്‌ആർടിസി ഡ്രൈവറുടെ അവസരോചിതമായ ഇടപെടല്‍ കാരണം കർണ്ണാടക ബസ് ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മൈസൂർ ബാംഗ്ലൂർ ഹൈവേയില്‍ പഞ്ചറായ ടയർ മാറ്റാനുള്ള ശ്രമത്തിലായിരുന്നു കർണ്ണാടക ബസിന്റെ ജീവനക്കാരൻ.അതുവഴി വന്ന ലോറി ഇടിക്കുമെന്ന് കരുതി ബസ് ജീവനക്കാരൻ മറുവശത്തേക്ക് ഓടാൻ ശ്രമിച്ചു.ഇതിനിടയില്‍ വന്ന കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസ് ജീവനക്കാരനെ ഇടിക്കുമെന്ന ഘട്ടത്തില്‍ സ്വിഫ്റ്റ് ബസ് ഹൈവേയുടെ ഓരത്തേക്ക് വെട്ടിച്ച് മാറ്റുകയായിരുന്നു. ഡ്രൈവർ കാവനൂർ സ്വദേശി നസീഫ് അവസരോചിതമായി ബസ് വെട്ടിച്ചു മാറ്റിയതിനാല്‍ വലിയ അപകടം ഒഴിവാകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.