Home covid19 ഇന്ന് രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെ അകാരണമായി പുറത്തിറങ്ങിയാൽ പിടി വീഴും : മുന്നറിയിപ്പുമായി ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ

ഇന്ന് രാത്രി 8 മുതൽ തിങ്കളാഴ്ച രാവിലെ 5 മണി വരെ അകാരണമായി പുറത്തിറങ്ങിയാൽ പിടി വീഴും : മുന്നറിയിപ്പുമായി ബംഗളുരു സിറ്റി പോലീസ് കമ്മീഷണർ

by admin

ബംഗളുരു : കോവിഡ്പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിച്ച “ഞായറാഴ്ച കർഫ്യു” ഇന്ന് രാത്രി (ജൂലൈ 11 ശനിയാഴ്ച ) 8 മണി മുതൽ തിങ്കളാഴ്ച പുലർച്ചെ 11 മണി വരെ കർശനമായി തുടരും .കോവിഡ് വ്യാപനം അതി രൂക്ഷമായ ബംഗളുരു നഗരത്തിൽ അതോടെ ഞായറാഴ്ച അവശ്യ സർവീസുകൾ മാത്രമേ പ്രവർത്തിക്കുകയുള്ളൂ .

നിയന്ത്രണങ്ങൾ ലംഗിച്ചു പുറത്തിറങ്ങുന്നവർക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണർ ഭാസ്കർ റാവു മുന്നറിയിപ്പ് നൽകി .

വാഹനങ്ങൾ നിരത്തിലിറക്കിയാൽ 2005 ലെ ദുരന്ത നിവാരണ നിയമ പ്രകാരം വാഹനങ്ങൾ പിടിച്ചെടുക്കുകയും വിട്ടു കിട്ടണമെങ്കിൽ കോടതിയെ സമീപിക്കേണ്ടതായും വരും .ഇതുവരെയായി 45000 ത്തോളം വാഹനങ്ങളാണ് നിയമം ലംഗിച്ചുപുറത്തിറങ്ങിയതിന് പേരിൽ പിടിച്ചെടുത്തത്

നിലവിൽ രാത്രി 8 മണി വരെയാണ് നഗരത്തിൽ പുറത്തിറങ്ങാനും സ്ഥാപനങ്ങൾ തുറക്കാനും അനുമതിയുള്ളത് .ഞായറാഴ്ചയ്ക്കു പുറമെ ശനിയാഴ്ചകളിലും കർഫ്യു തുടരണമെന്ന് ആവശ്യം ഉയരുന്നുണ്ട് .

 കോവിഡ് : നൂറു വര്‍ഷത്തിനിടയിലെ ഏറ്റവും മോശമായ ആരോഗ്യ, സാമ്പത്തിക  സ്ഥിതി; റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ 

കംപ്ലീറ്റ് സെറ്റ് അപ്പില്‍ ഒരു എസ്ബിഐ ബാങ്ക് ശാഖ; വ്യാജന്‍ എന്നറിഞ്ഞ നാട്ടുകാര്‍ ഞെട്ടി; ഒടുവില്‍ സംഭവിച്ചത്!

bangalore malayali news portal join whatsapp group

You may also like

Leave a Comment

error: Content is protected !!
Join Our WhatsApp Group