Home കർണാടക ബംഗളൂരുവില്‍ അഞ്ചു കിലോ എംഡിഎംഎയുമായി ആറു പേര്‍ പിടിയില്‍

ബംഗളൂരുവില്‍ അഞ്ചു കിലോ എംഡിഎംഎയുമായി ആറു പേര്‍ പിടിയില്‍

ബംഗളൂരു: പത്തുകോടി രൂപ വിലമതിക്കുന്ന ലഹരിമരുന്നുമായി വിദേശ പൗരനുള്‍പ്പടെ ആറുപേർ പൊലിസിന്റെ വലയിലായി. ഗിരിനഗർ, ഹെബ്ബാല്‍, വിദ്യാരണ്യപുര എന്നിവിടങ്ങളിലെ കോളജ് വിദ്യാർഥികള്‍ക്കിടയില്‍ വില്പന നടത്താൻ കൊണ്ടുവന്ന 5.48 കിലോഗ്രാം സിന്തറ്റിക് ലഹരിമരുന്നാണ് ഇവരുടെ പക്കലുണ്ടായിരുന്നത്.ഏപ്രിലില്‍ ആരംഭിച്ച മയക്കുമരുന്നു വേട്ടയില്‍ ഇതുവരെ 161 കോടി രൂപ വിലവരുന്ന, 75 കിലോ എംഡിഎംഎയും 1000 എക്സ്റ്റസി ഗുളികകളും 18.6 ലക്ഷം രൂപയും 43 മൊബൈല്‍ഫോണുകളും പിടിച്ചെടുത്തതായി ബംഗളൂരു പൊലിസ് കമ്മിഷണർ സീമാകാന്ത് കുമാർ സിംഗ് പറഞ്ഞു.കൂടാതെ നോർത്ത് ഈസ്റ്റ് ഡിവിഷൻ പ്രത്യേക സ്ക്വാഡിന്റെ നേതൃത്വത്തില്‍ ഒരുവർഷത്തിനിടെ മുന്നൂറുകോടിയുടെ ലഹരിമരുന്നാണ് പിടികൂടിയതെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു.

You may also like

error: Content is protected !!
Join Our WhatsApp Group