Home കർണാടക ഓട്ടോക്കാരനുമായി തര്‍ക്കം; ബെംഗളൂരുവില്‍ നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്!

ഓട്ടോക്കാരനുമായി തര്‍ക്കം; ബെംഗളൂരുവില്‍ നടുറോഡില്‍ യുവതികളും ഓട്ടോ ഡ്രൈവറും തമ്മില്‍ കൂട്ടത്തല്ല്!

ബെംഗളൂരു: ബെംഗളൂരുവില്‍ ഓട്ടോക്കൂലിയെച്ചൊല്ലിയുണ്ടായ തർക്കത്തെ തുടർന്ന് രണ്ട് യുവതികളും ഓട്ടോറിക്ഷാ ഡ്രൈവറും എച്ച്‌എസ്‌ആർ ലേഔട്ടില്‍ നടുറോഡില്‍ പരസ്പരം അടിപിടി കൂടുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നു.തിങ്കളാഴ്ച ഉച്ചയോടെ എച്ച്‌എസ്‌ആർ ലേഔട്ടിലെ മൂന്നാം സെക്ടറിലാണ് സംഭവം നടന്നത്.യുവതികളും ഡ്രൈവറും തമ്മില്‍ വാക്കേറ്റം ഉണ്ടാവുകയും പിന്നീട് അത് കയ്യേറ്റത്തില്‍ കലാശിക്കുകയും ചെയ്യുന്നതായി വഴിയാത്രക്കാരൻ പകർത്തിയ വീഡിയോയില്‍ കാണാം. വഴക്ക് തുടരുന്നതിനിടയില്‍ ഇരുവരും പരസ്പരം തള്ളുകയും അടിക്കുകയും ചെയ്യുന്നുണ്ട്. ഒടുവില്‍ മറ്റൊരു യുവതി ഇടപെട്ടാണ് ഇരുവരെയും പിടിച്ചുമാറ്റുകയും സംഘർഷം അവസാനിപ്പിക്കുകയും ചെയ്തത്. ഈ വീഡിയോ ഇൻസ്റ്റാഗ്രാമിലും മറ്റ് സമൂഹമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചു. തർക്കത്തിന് കാരണമെന്താണെന്ന് ചോദിച്ചും പോലീസിന്റെ ഭാഗത്തുനിന്ന് നടപടി ആവശ്യപ്പെട്ടും നിരവധി പേരാണ് രംഗത്തെത്തിയത്.

യുവതികള്‍ ഡ്രൈവർക്കെതിരെ പരാതി നല്‍കിയതിനെ തുടർന്ന് പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഓട്ടോ ബുക്കിംഗും റൈഡ് കാൻസല്‍ ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഘർഷം തുടങ്ങിയതെന്ന് പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.അതേസമയം, വീഡിയോയ്ക്ക് താഴെ പ്രതികരിച്ചവരില്‍ ചിലർ കൂട്ടത്തിലെ കറുത്ത ടീ ഷർട്ട് ധരിച്ച സ്ത്രീയാണ് ആദ്യം കൈയേറ്റത്തിനു ശ്രമിച്ചതെന്നും കൂടെയുണ്ടായിരുന്ന യുവതി പ്രശ്നം രൂക്ഷമാവാതിരിക്കാൻ പരമാവധി ശ്രമിച്ചുവെന്നും പറയുന്നു. എന്നാല്‍, മറ്റു ചിലർ യുവതികള്‍ മദ്യപിച്ചിരുന്നോ എന്ന സംശയമാണ് പ്രകടിപ്പിക്കുന്നത്. ചിലരാകട്ടെ പെണ്‍കുട്ടികള്‍ അശ്ലീലമായി പെരുമാറിയിരിക്കാം എന്ന് അതിരുവരെ ചിന്തിക്കുന്നു. പക്ഷേ നിഷ്പക്ഷമതികളായ ചിലരാവട്ടെ ദൃശ്യം ക്യാമറയില്‍ പകർത്താൻ ശ്രമിച്ച ഉത്സാഹം എന്താണ് അടിപിടി ഒതുക്കിത്തീർക്കാൻ കാണിക്കാഞ്ഞത് എന്ന് ചോദിച്ചു.

You may also like

error: Content is protected !!
Join Our WhatsApp Group