Home കർണാടക ഗാന്ധിജയന്തി അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ വൻ യാത്രാത്തിരക്ക്; കേരളത്തിലേക്ക് 19 പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക ആര്‍ടിസി

ഗാന്ധിജയന്തി അവധിക്ക് നാട്ടിലേക്ക് മടങ്ങാൻ വൻ യാത്രാത്തിരക്ക്; കേരളത്തിലേക്ക് 19 പ്രത്യേക ബസുകള്‍ പ്രഖ്യാപിച്ച്‌ കര്‍ണാടക ആര്‍ടിസി

ബെംഗളൂരു: വരാനിരിക്കുന്ന ഗാന്ധിജയന്തി അവധി ദിവസത്തോടനുബന്ധിച്ചുള്ള വലിയ യാത്രാത്തിരക്ക് കണക്കിലെടുത്ത് കേരളത്തിലേക്കും ഇതരസംസ്ഥാനങ്ങളിലേക്കുമുള്‍പ്പെടെ 102 പ്രത്യേക ദീർഘദൂര ബസ് സർവീസുകള്‍ പ്രഖ്യാപിച്ച്‌ കർണാടക ആർടിസി.ഒക്ടോബർ ഒന്നിനാണ് ഈ പ്രത്യേക ബസുകള്‍ ബെംഗളൂരില്‍നിന്ന് യാത്ര പുറപ്പെടുക. തുടർച്ചയായ അവധിദിനങ്ങള്‍ വരുന്നതിനാല്‍ കേരളത്തിലേക്ക് മടങ്ങാൻ കാത്തിരിക്കുന്ന ആയിരക്കണക്കിന് മലയാളികള്‍ക്ക് കർണാടക ആർടിസിയുടെ ഈ തീരുമാനം വലിയ ആശ്വാസമാകും.കേരളത്തിലേക്ക് 19 സർവീസുകള്‍കേരളത്തിലേക്ക് ആകെ 19 ബസുകളാണ് പ്രത്യേകമായി പ്രഖ്യാപിച്ചിട്ടുള്ളത്. തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും തൃശൂരിലേക്കും മൂന്ന് ബസുകള്‍ വീതം പ്രത്യേക സർവീസ് നടത്തും. മൂന്നാറിലേക്കും കണ്ണൂരിലേക്കും കോഴിക്കോട്ടേക്കും പാലക്കാട്ടേക്കും രണ്ട് സർവീസുകള്‍ വീതമാണ് അനുവദിച്ചിരിക്കുന്നത്.

കോട്ടയത്തേക്ക് ഒരു ബസും സർവീസ് നടത്തും.ഇതര സംസ്ഥാനങ്ങളിലേക്കുള്ള സർവീസുകള്‍കേരളത്തിന് പുറമെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, പുതുച്ചേരി തുടങ്ങിയ ഇതരസംസ്ഥാനങ്ങളിലേക്കും കർണാടകയിലെ വിവിധ ജില്ലകളിലേക്കും പ്രത്യേക ബസുകളുണ്ട്. ചെന്നൈ, കോയമ്പത്തൂർ, കൊടൈക്കനാല്‍, മധുര, കുംഭകോണം, ഊട്ടി, ഗോവ, പുതുച്ചേരി, തിരുപ്പതി, ട്രിച്ചി, സേലം, വിജയവാഡ, തിരുവണ്ണാമലൈ, ചിക്കമഗളൂരു, ഗോകർണം, ശൃംഗേരി എന്നിവിടങ്ങളിലേക്കാണ് മറ്റു പ്രത്യേക സർവീസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.വിവിധ ക്ലാസുകളിലായി മികച്ച യാത്രാസൗകര്യംയാത്രക്കാരുടെ സൗകര്യാർഥം വിവിധ ശ്രേണികളിലുള്ള ബസുകളാണ് സർവീസിനായി ഒരുക്കിയിട്ടുള്ളത്. നോണ്‍ എസി സ്ലീപ്പർ, പല്ലാക്കി നോണ്‍ എസി സ്ലീപ്പർ, രാജഹംസ എക്സിക്യൂട്ടീവ്, ഐരാവത്, ഐരാവത് ക്ലബ് ക്ലാസ്, അംബാരി ഡ്രീം ക്ലാസ് എസി സ്ലീപ്പർ, അംബാരി ഉത്സവ് എസി സ്ലീപ്പർ, അശ്വമേധ തുടങ്ങിയ മികച്ച ബസുകള്‍ ഈ പ്രത്യേക സർവീസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group